- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വളര്‍ച്ചയുടെ ആകാശംതൊട്ട് യൂ ട്യൂബിലെ മലയാളം ഉള്ളടക്കം
പത്തു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുള്ള മലയാളം ചാനലുകളുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്.അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ വരിക്കാരുള്ള ചാനലുകളുടെ എണ്ണം അമ്പതാണ്. 400 ചാനലുകള്‍ക്ക് ഒരു ലക്ഷത്തിലേറെ വരിക്കാരുണ്ടെന്നും സത്യ രാഘവന്‍ വ്യക്തമാക്കി.
കൊച്ചി: ആകാശത്തെയാണ് യൂ ട്യൂബിലെ മലയാളം ഉള്ളടക്കത്തിന്റെ വളര്‍ച്ചയുടെ പരിധിയായി യു ട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാര്‍ട്ണര്‍ഷിപ്പ് വിഭാഗം ഡയറക്ടര്‍ സത്യ രാഘവന്‍ വിശേഷിപ്പിക്കുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് സൗജന്യ ഓണ്‍ലൈന്‍ വീഡിയോ ഷെയറിങ് പ്ലാറ്റ് ഫോമിലെ മലയാളത്തിന്റെ മിന്നും പ്രകടനം. പുറത്തുവരുന്ന കണക്കൂകള്‍ പ്രകാരം അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ഒരു മേഖലയായി യു ട്യൂബിലെ മലയാളം ഉള്ളടക്കം മാറിയിട്ടുണ്ട്.
യു ട്യൂബിലെ മലയാളം ഉള്ളടക്കത്തിന്റെ ഉപഭോഗത്തില്‍ 100 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മലയാള ദിനാഘോഷത്തിന്റെ ഭാഗമായി യൂ റ്റിയൂബിലെ മലയാളം ഉള്ളടക്ക നിര്‍മാതാക്കളുടെ അസാധാരണ വളര്‍ച്ച എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുള്ള മലയാളം ചാനലുകളുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്.അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ വരിക്കാരുള്ള ചാനലുകളുടെ എണ്ണം അമ്പതാണ്. 400 ചാനലുകള്‍ക്ക് ഒരു ലക്ഷത്തിലേറെ വരിക്കാരുണ്ടെന്നും സത്യ രാഘവന്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയാണ് ഈ മേഖലയില്‍ കുത്തനെ വളര്‍ച്ചയുണ്ടായത്. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകള്‍ ഒഴിവാക്കിയാല്‍ ഹാസ്യ വീഡിയോകളും വെബ് സീരീസും ഒരുക്കുന്ന 'കരിക്ക്' ആണ് ഏറ്റവുമധികം വരിക്കാരുള്ള മലയാളം യു ട്യൂബ് ചാനല്‍.കരിക്കിന് നിലവില്‍ 26 ലക്ഷം വരിക്കാരാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള എം 4 ടെകിന് 18 ലക്ഷം വരിക്കാരുണ്ട്. കൂടാതെ എം.ടി വ്‌ളോഗ്, വില്ലേജ് ഫുഡ് ചാനല്‍, വീണാസ് കറി വേള്‍ഡ്, സ്‌കിന്നി റെസിപീസ്, ലില്ലീസ് നാച്വറല്‍ ടിപ്‌സ് എന്നിവയാണ് 10 ലക്ഷത്തിലേറെ വരിക്കാരുള്ള മറ്റു ചാനലുകള്‍.
മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഒരു കോടിയിലേറെ ഹിറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതായും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ ഹാസ്യം, സംഗീതം, വിനോദം, ഭക്ഷണം, സാങ്കേതിവിദ്യ, പഠനം, വാര്‍ത്ത എന്നീ മേഖലകളിലെ വീഡിയോകള്‍ക്കാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















