ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മടിക്കേരി കൊവിഡ് ബാധിച്ച് മരിച്ചു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായി അബ്ദുല്‍ ലത്തീഫ് മടിക്കേരി(56) കൊവിഡ് ബാധിച്ച് മരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. വര്‍ഷങ്ങളായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. കര്‍ണാടകയിലെ മടിക്കേരിയാണ് സ്വദേശം. കുടുംബം നാട്ടിലാണ്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ പ്രയാസങ്ങള്‍ തീര്‍ക്കുന്നതിന് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. കൊവിഡിന്റെ തുടക്കത്തില്‍ നിരവധി പേര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സഹായം നല്‍കിയിരുന്നു. തൊഴില്‍ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിലും സജീവമായിരുന്നു. ഇന്ന് അസര്‍ നമസ്കാരത്തിന് ശേഷം അബൂഹമൂര്‍ മസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ: ഫാത്തിമ സലീന. മക്കള്‍: മുഹമ്മദ് മസിന്, മുഹമ്മദ് മുഹാസ്, മുഹമ്മദ് മുഹാവിന്‍, മലീഹ.
Qatar Indian Social Forum Secretary Abdul Latif Madikeri dies
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT