Sub Lead

ദസറക്ക് രാവണന് പകരം മോദിയുടെ കോലം കത്തിച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയാണ് കര്‍ഷകര്‍ മോദിയുടെ കോലം രാവണന്റെ സ്ഥാനത്ത് നിര്‍ത്തി കത്തിച്ചത്.

ദസറക്ക് രാവണന് പകരം മോദിയുടെ കോലം കത്തിച്ച് കര്‍ഷകര്‍
X

അമൃത്സര്‍: ദസറ ആഘോഷങ്ങളോടനുബന്ധിച്ച് രാവണന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയാണ് കര്‍ഷകര്‍ മോദിയുടെ കോലം രാവണന്റെ സ്ഥാനത്ത് നിര്‍ത്തി കത്തിച്ചത്.

ഹിന്ദു പുരാണ കഥാപാത്രമായ രാവണനെ രാക്ഷസരാജാവെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ദസറ ഉല്‍സവത്തിന്റെ തലേന്ന് എല്ലാ വര്‍ഷവും ഹിന്ദു മതാനുയായികള്‍ രാവണന്റെ കോലം കത്തിക്കുന്ന പതിവുണ്ട്. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ വിവാദ

കാര്‍ഷിക നിയമങ്ങളിലുള്ള പ്രതിഷേധ സൂചകമായാണ് ഇത്തവണ കര്‍ഷകര്‍ മോദിയുടെ കോലം തന്നെ കത്തിച്ചത്. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ ബാനറിലാണ് കര്‍ഷകര്‍ അമൃത്സറില്‍ മോദിയുടെ കോലം കത്തിച്ചത്.

ജലന്ധര്‍ ജില്ലയിലെ ഫിലൗറിലും അദാംപൂരിലും കോലം കത്തിച്ചതായി ജംഹൂരി കിസാന്‍ സഭ ജനറല്‍ സെക്രട്ടറി കുല്‍വന്ത് സിംഗ് സന്ധു പറഞ്ഞു. കോര്‍പറേറ്റുകളുടെ ആജ്ഞാനുവര്‍ത്തിയായി കാര്‍ഷിക മേഖലയെ നശിപ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.

പുതിയ നിയമങ്ങള്‍ താങ്ങുവില (എംഎസ്പി) സമ്പ്രദായം പൊളിച്ചുമാറ്റാന്‍ വഴിയൊരുക്കുമെന്ന് കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ബിസിനസ്സ് മാഗ്‌നറ്റ് മുകേഷ് അംബാനിയുടെയും അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗൗതം അദാനിയുടെയും പ്രതിമകള്‍ കത്തിച്ചു.

Next Story

RELATED STORIES

Share it