തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
പഞ്ചാബ് മുഖ്യമന്ത്രി ചര്‍ണ്‍ജിത്ത് സിങ് ചന്നിയുടെ സഹോദരി പുത്രന്‍ ഭൂപീന്ദര്‍ സിങ് ഹണിയുടെ വീട്ടില്‍ റെയ്ഡ്. അനധികൃത മണല്‍ ഖനന കേസിലാണ് റെയ്ഡ്.

ചണ്ഡിഗഢ്: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ പഞ്ചാബ് മുഖ്യമന്ത്രി ചര്‍ണ്‍ജിത്ത് സിങ് ചന്നിയുടെ സഹോദരി പുത്രന്‍ ഭൂപീന്ദര്‍ സിങ് ഹണിയുടെ വീട്ടില്‍ റെയ്ഡ്. അനധികൃത മണല്‍ ഖനന കേസിലാണ് റെയ്ഡ്. മുഖ്യമന്ത്രിയുടെ ബന്ധുവായ ബന്ധുവിന്റെ വീട്ടിലും സംസ്ഥാനത്തെ മറ്റ് പത്ത് ഇടങ്ങളിലുമാണ് ഇന്ന് രാവിലെ റെയ്ഡ് നടന്നത്.
അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്ന് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഷ്ട്രീയ ബന്ധമുള്ള നിരവധി പേര്‍ക്കെതിരേ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത മാസം 20നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പ്രചാരണം ശക്തമായി മുന്നോട്ടു പോകവെയാണ് ഇഡി റെയ്ഡ്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേയാണ് റെയ്ഡ്. ഫെബ്രുവരി 20നാണ് തിരഞ്ഞെടുപ്പ് നടക്കുക. നേരത്തെ ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പ്രഖ്യാപനം. രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
അനധികൃത മണല്‍ ഖനനം ഈ തിരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ ചൂടേറിയ വിഷയമാണ്. നിലവില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസിനെതിരേ ഈ വിഷയത്തില്‍ ശക്തമായ പ്രചാരണമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തുണ്ട്. എല്ലാ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതിന് കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് പറഞ്ഞു.
RELATED STORIES
ഗവര്‍ണറോട് കൊമ്പുകോര്‍ത്ത് സര്‍ക്കാര്‍;അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക്...
10 Aug 2022 5:24 AM GMTചൈനയില്‍ പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്‍ന്നു; വാളയാര്‍ ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;...
10 Aug 2022 2:00 AM GMT