Sub Lead

പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
X

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ ആരോപണ വിധേയനായ മുന്‍ എംഎല്‍എ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഐഎഫ്എഫ്കെയുടെ സെലക്ഷന്‍ സ്‌ക്രീനിങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വെച്ച് പി ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വിരുന്ന് സത്കാരത്തിനായി ഹോട്ടല്‍ മുറിയിലേയ്ക്ക് പി ടി കുഞ്ഞുമുഹമ്മദ് വിളിച്ചു വരുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലിസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ട് പറയുന്നത്. സ്ത്രീ പി ടി കുഞ്ഞുമുഹമ്മദിന്റെ മുറിയിലേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലിസ് തെളിവായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മുറിയില്‍ മോശമായി ഒന്നും നടന്നിട്ടില്ലെന്ന് കുഞ്ഞുമുഹമ്മദ് അവകാശപ്പെടുന്നു.

Next Story

RELATED STORIES

Share it