കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുക, ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കുക: എസ്ഡിപിഐ
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യം പകച്ചു നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൗരന്മാരുടെ ജീവന്‍ വെച്ച് പന്താടുകയാണ്.
BY SRF28 April 2021 5:29 AM GMT

X
SRF28 April 2021 5:29 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ലഭ്യത വിഷയത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹവും ആശ്വാസപ്രദവുമായ നടപടിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യം പകച്ചു നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൗരന്മാരുടെ ജീവന്‍ വെച്ച് പന്താടുകയാണ്. നിര്‍മാതാക്കള്‍ക്ക് വാക്‌സിനുകളുടെ വില നിശ്ചയിക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്‌സിനും മറ്റ് ആവശ്യവസ്തുക്കള്‍ക്കും വില നിശ്ചയിക്കുന്നതിന്റെ യുക്തിയെക്കുറിച്ചു സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. രാജ്യത്തുടനീളം ആശുപത്രികളില്‍ ഓക്‌സിജന്റെ അഭാവം മൂലം മരണങ്ങള്‍ വളരെ കൂടിയിരിക്കുന്നു. ഈ പ്രതിസന്ധി തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല പകര്‍ച്ചവ്യാധിയെ ചൂഷണോപാധിയാക്കാനും ദുരന്തത്തില്‍ നിന്ന് ലാഭമുണ്ടാക്കാനും വാക്‌സിന്‍ നിര്‍മ്മാതാക്കളെ അഴിച്ചുവിടുകയാണ്. കൊവിഡ് വാക്‌സിന്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്നും രാജ്യത്തുടനീളമുള്ള എല്ലാ ആശുപത്രികളിലും ആവശ്യമായ ഓക്‌സിജന്‍ വിതരണം ഉണ്ടെന്ന് ഉറപ്പാക്കണമെന്നും എം കെ ഫൈസി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു;
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി
20 Sep 2023 6:24 AM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMTകനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി; അഞ്ചുദിവസത്തിനകം...
19 Sep 2023 7:41 AM GMT