Sub Lead

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും മുംബൈയില്‍ റാലികള്‍

സൗത്ത് മുംബൈയിലെ ആസാദ് മൈതാനിയില്‍ വിദ്യാര്‍ഥികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചത്. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും മുംബൈയില്‍ റാലികള്‍
X

മുംബൈ: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും അനുകൂലിച്ചും മുംബൈ നഗരത്തില്‍ ഒരേ സമയം വ്യത്യസ്ഥ റാലികള്‍. നാല് കിലോമീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് രണ്ട് റാലികള്‍ അരങ്ങേറിയത്. സൗത്ത് മുംബൈയിലെ ആസാദ് മൈതാനിയില്‍ വിദ്യാര്‍ഥികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചത്. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ആസാദ് മൈതാനിയിലും അനുകൂലിച്ച് ആഗസ്ത് ക്രാന്തി മൈതാനത്തുമാണ് പരിപാടികള്‍ നടന്നത്. നോട്ട് നിരോധനത്തിന്റെ ആവര്‍ത്തനമാണ് സിഎഎയും, എന്‍ആര്‍സിയും എന്‍പിആറുമെന്ന് ആസാദ് മൈതാനിയിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയുമൊക്കെ മതപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല. ഇത് എല്ലാവരെയും ബാധിക്കും, നോട്ട് നിരോധനം പാര്‍ട്ട്2 തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. എന്‍പിആര്‍ എന്‍ആര്‍സിയിലേക്കുള്ള ആദ്യ പടിയാണ്, നമ്മളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ആഗസ്ത് ക്രാന്തി മൈതാനത്ത് മൈതാനത്ത് നടന്ന റാലിയിലും നിരവധി പേര്‍ പങ്കെടുത്തു. എന്‍ആര്‍സിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരെ കഴിഞ്ഞയാഴ്ച് വലിയ പ്രതിഷേധങ്ങള്‍ നടന്ന സ്ഥലമാണ് ക്രാന്തി മൈതാനം. ഓഗസ്റ്റ് ക്രാന്തി മൈതാനത്തിന് നടന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് നേതൃത്വം നല്‍കി. സവര്‍ക്കറിന്റെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

Next Story

RELATED STORIES

Share it