Sub Lead

റിപബ്ലിക് ദിന അതിഥിക്ക് ഗോ ബാക്ക് വിളി; ബോള്‍സൊനാരോ വംശീയവാദിയെന്ന് പ്രക്ഷോഭകര്‍

ട്വിറ്ററിലും ട്രന്റിങ്ങായത് ഗോ ബാക്ക് ബോള്‍സൊനാരോ വിളികളാണ്. വംശവെറി, സ്ത്രീ വിരുദ്ധത, ഹോമോഫോബിയ, അമിതമായ സ്വേച്ഛാധിപത്യ പ്രിയം എന്നിവയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരിയാണ് ബോള്‍സൊനാരോ.

റിപബ്ലിക് ദിന അതിഥിക്ക് ഗോ ബാക്ക് വിളി;  ബോള്‍സൊനാരോ വംശീയവാദിയെന്ന് പ്രക്ഷോഭകര്‍
X

ന്യൂഡല്‍ഹി: 71 ാം റിപബ്ലിക്ക് ദിനാഘോഷങ്ങളില്‍ അതിഥിയായെത്തിയ ബ്രസീലിയന്‍ പ്രസിഡന്റിനെ ജനങ്ങള്‍ വരവേറ്റത് ഗോ ബാക്ക് വിളികളോടെ. വംശീയവാദിയും സ്ത്രീ വിരുദ്ധനുമായ ബോള്‍സൊനാരോക്ക് ഗോ ബാക്ക് വിളികളുമായി പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. ട്വിറ്ററിലും ട്രന്റിങ്ങായത് ഗോ ബാക്ക് ബോള്‍സൊനാരോ വിളികളാണ്. വംശവെറി, സ്ത്രീ വിരുദ്ധത, ഹോമോഫോബിയ, അമിതമായ സ്വേച്ഛാധിപത്യ പ്രിയം എന്നിവയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരിയാണ് ബോള്‍സൊനാരോ.


ആമസോണിന്റെ ഘാതകന്‍ എന്ന് സ്വന്തം രാജ്യത്ത് വിളിപ്പേരുള്ള ബ്രിസീലിയന്‍ പ്രസിഡന്റ് ബോള്‍സൊനാരോ ഇന്ത്യയുടെ ഇത്തവണത്തെ റിപബ്ലിക്ക് ദിന അതിഥിയാകുന്നതില്‍ ഇടതുപക്ഷ എംപിമാരും പ്രതിഷേധം അറിയിച്ചിരുന്നു. ലോകത്തിന്റെ തന്നെ ശ്വാസകോശമെന്ന് വിളിക്കുന്ന ആമസോണ്‍ കാടുകള്‍ കത്തിയിമര്‍ന്നപ്പോള്‍ എടുത്ത നിലപാടുകളാണ് അദ്ദേഹത്തിനെതിരേ പ്രതിഷേധം രൂക്ഷമാകാന്‍ കാരണം. കൂടാതെ സ്ത്രികള്‍ക്കെതിരെയും പലപ്പോഴും വിദ്വേഷജനകമായ പ്രസ്ഥാവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ റിപബ്ലിക്ക് ദിനത്തിന് പങ്കെടുക്കാനെത്തുന്ന മൂന്നാമത്തെ ബ്രസീല്‍ പ്രസിഡന്റാണ് ജൈര്‍ ബോള്‍സൊനാരോ. എന്നാല്‍ ഇന്ത്യയുടെ റിപബ്ലിക്ക് ദിന ചരിത്രത്തില്‍ ഇത്രയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ട മറ്റൊരു അതിഥിയില്ല.


സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളോടും അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് ബൊള്‍സൊനാരോ കൈക്കൊണ്ടതെന്നതും അദ്ദേഹത്തോടുള്ള പ്രതിഷേധത്തിന്റെ വ്യാപ്തി കൂട്ടുന്നു.

'ആമസോണ്‍ കാടുകളുടെ ഘാതകനെ ഞങ്ങള്‍ക്ക് വേണ്ട. ബലാത്സംഗത്തെ സാധാരണമായി കാണുന്ന ഒരാള്‍ ഞങ്ങളുടെ മനോഹരമായ റിപബ്ലിക് ദിനത്തില്‍ അതിഥിയായി എത്തേണ്ട', ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍.

ഒരിക്കല്‍ ബ്രസീലിലെ ഒരു വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയോട് ബോള്‍സൊനാരോ പറഞ്ഞത്, 'ഒന്ന് ബലാത്സംഗം ചെയ്യാന്‍ പോലും തോന്നാത്തത്ര വിരൂപയാണ് നിങ്ങള്‍' എന്നായിരുന്നു. 'ആദിവാസി സ്ത്രീയെ വേശ്യയെന്ന് വിളിച്ചയാളാണ് ബൊള്‍സൊനാരോ'യെന്ന് ട്വിറ്റര്‍ പറയുന്നു.

വിദ്യാര്‍ഥികളും സ്ത്രീകളും കര്‍ഷകരും ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സൊനാരോക്കെതിരെ തെരുവില്‍ ഇറങ്ങി. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ രംഗത്തെത്തി.

Next Story

RELATED STORIES

Share it