ആലപ്പുഴയില്‍ രണ്ടു പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ജില്ലയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ മൂന്നുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മഴക്കാലത്തിന് മുമ്പ് പൊഴി മുറിക്കല്‍ ജോലിക്കള്‍ തീര്‍ക്കേണ്ടതുണ്ടെന്നും എന്നാല്‍ പ്രതിഷേധങ്ങള്‍ കാരണം നടപടി വൈകുന്നതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിന്റെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കും എന്നത് കൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തേ കൊവിഡ് രോഗികളായ പിതാവും മകനും സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് കായംകുളം നഗരത്തിലെ ഏതാനും സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് വന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
Prohibition act on two panchayats in Alappuzha
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT