പോലിസോ ഡോക്ടര്‍മാരോ മനസു വച്ചിരുന്നെങ്കില്‍ തബ്‌രീസ് മരിക്കില്ലായിരുന്നുവെന്നു അന്വേഷണ സംഘം

പോലിസോ ഡോക്ടര്‍മാരോ മനസു വച്ചിരുന്നെങ്കില്‍ തബ്‌രീസ് മരിക്കില്ലായിരുന്നുവെന്നു അന്വേഷണ സംഘം

ജംഷഡ്പൂര്‍: ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ടു ജാര്‍ഖണ്ഡില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന തബ്‌രീസ് അന്‍സാരിയുടെ മരണത്തിലേക്കു നയിച്ചത് പോലിസിന്റെയും ഡോകടര്‍മാരുടെയും അനാസ്ഥ. കേസന്വേഷണ സംഘമാണ് മരണത്തിലേക്കു നയിച്ച അനാസ്ഥ ചൂണ്ടിക്കാണിച്ചത്.

ഡോക്ടര്‍മാരും പോലിസുകാരും വന്‍ പിഴവാണ് വിഷയത്തില്‍ കാണിച്ചത്. ഇതാണ് തബ്‌രീസിന്റെ മരണത്തിലേക്കു നയിച്ചത്. തബ്‌രീസ് ആക്രമിക്കപ്പെടുന്ന സംഭവം പുലര്‍ച്ചെ ഒരുമണിക്കു പോലിസിനെ അറിയിച്ചു. എന്നാല്‍ പോലിസ് രാവിലെ ആറുമണിക്കാണ് എത്തിയത്. തുടര്‍ന്നു ആശുപത്രിയിലെത്തിച്ച തബ്‌രീസിന്റെ തലയോട്ടിയിലെ പരിക്കിന്റെ തീവ്രത മനിസ്സിലാക്കാനോ ചികില്‍സ നല്‍കാനോ ഡോക്ടര്‍മാരും ശ്രമിച്ചില്ല. ഇതെല്ലാമാണ് തബ്‌രീസിന്റെ മരണത്തിലേക്കു നയിച്ചത്- അന്വേഷണം സംഘാംഗം ഡെപ്യൂട്ടി കമീഷണര്‍ ഡെപ്യൂട്ടി കമീഷണര്‍ ആഞ്ജനേയലു ദോഡ്ഡെഅറിയിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് ഒരുസംഘം ഹിന്ദുത്വര്‍ ഷെറയ്കല ജില്ലയിലെ ധാദ്കിതി വില്ലേജില്‍ വച്ച് 22കാരനായ തബ്‌രീസ് അന്‍സാരിയെ ക്രൂരമായി ആക്രമിച്ചത്. വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമായി മര്‍ദിക്കുകയും ജയ് ശ്രീ റാം, ജയ് ഹനുമാന്‍ എന്നിങ്ങനെ നിര്‍ബന്ധിച്ച് വിളിപ്പിക്കുകയുമായിരുന്നു. ക്രൂരമര്‍ദ്ദനമേറ്റ തബ്‌രീസ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു.

RELATED STORIES

Share it
Top