തടവുകാരുടെ വസ്ത്രം അടിമുടി മാറ്റാനൊരുങ്ങി ജയില്‍ അധികൃതര്‍
ഇതു പ്രകാരം പുരുഷ തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ ടീ ഷര്‍ട്ടും ബര്‍മുഡയും സ്ത്രീകള്‍ ചുരിദാറുമായിരിക്കും വേഷം.
കോഴിക്കോട്: ജയിലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരണങ്ങള് പതിവായതോടെ തടവുകാരുടെ വസ്ത്രം അടിമുടി മാറ്റാനുള്ള ഒരുക്കത്തിലാണ് ജയില്‍ അധികൃതര്‍. ഇതു പ്രകാരം പുരുഷ തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ ടീ ഷര്‍ട്ടും ബര്‍മുഡയും സ്ത്രീകള്‍ ചുരിദാറുമായിരിക്കും വേഷം.
സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും വേഷം മാറ്റുന്ന പദ്ധതി നടപ്പിലാക്കുക. നിറത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ തടവുകാരന് ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്.കോഴിക്കോട് ജയിലിലായിരിക്കും ആദ്യഘട്ടമെന്ന നിലയില്‍ വേഷമാറ്റം നടപ്പിലാക്കുക. ഇവിടെ 200 പുരുഷന്മാരും 15 സ്ത്രീകളുമാണ് ജയിലില്‍ ഉള്ളത്. വസ്ത്രങ്ങള്‍ സ്പോണ്സര് ചെയ്യാന്‍ താല്പര്യമുള്ള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണം. ഒരാള്‍ക്ക് 2 ജോഡി വസ്ത്രമാണ് നല്‍കുന്നത്.
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMT