Sub Lead

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം: ഗവര്‍ണറുടെ നടപടി ധിക്കാരം- എസ്ഡിപിഐ

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് മതിയായ സമയം അനുവദിക്കാതെ സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിങ് കോശ്യരി രാഷ്ട്രപതി ഭരണത്തിന് തിടുക്കം കാണിക്കുകയാണ്.

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം: ഗവര്‍ണറുടെ നടപടി ധിക്കാരം- എസ്ഡിപിഐ
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടി ധിക്കാരമെന്ന്് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് മതിയായ സമയം അനുവദിക്കാതെ സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിങ് കോശ്യരി രാഷ്ട്രപതി ഭരണത്തിന് തിടുക്കം കാണിക്കുകയാണ്. സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പങ്കാളികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മതിയായ സമയം അനുവദിച്ചില്ല.

ഇത് രാഷ്ട്രപതി ഭരണമല്ല. ഇത് ബിജെപിയുടെ സ്വേച്ഛാധിപത്യമാണ്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യുന്നതിന് മുമ്പ് മറ്റ് രണ്ട് പാര്‍ട്ടികളെയും ഔപചാരികമായി മാത്രം ഗവര്‍ണര്‍ ക്ഷണിച്ചു. ഗവര്‍ണറുടെ ഏറ്റവും പ്രധാന ഉത്തരവാദിത്വം ഭരണകൂടത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വഴിയൊരുക്കുക മാത്രമാണ്. എന്നാല്‍ ഗവര്‍ണര്‍ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു.

ബദല്‍ ഗവണ്‍മെന്റിന്റെ സാധ്യതകള്‍ അന്വേഷിക്കാന്‍ ശിവസേനയ്‌ക്കോ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കോ (എന്‍സിപി) മതിയായ സമയം ഗവര്‍ണര്‍ നല്‍കിയില്ല. രാഷ്ട്രപതിയുടെ ഭരണം ശുപാര്‍ശ ചെയ്യുന്നതിന് മുമ്പ് ഗവര്‍ണര്‍ എല്ലാ വഴികളും അടച്ചു. രാഷ്ട്രപതിയുടെ ഭരണം അടിച്ചേല്‍പ്പിച്ച ശേഷം ബിജെപിക്ക് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി നടത്തിയ രാഷ്ട്രീയ നാടകത്തിന്റെ ആവര്‍ത്തനത്തിന് ബിജെപിക്ക് ധാരാളം അവസരമൊരുക്കി. സമയവും പണവും അവസരങ്ങളും അനുവദിച്ച് കുതിരക്കച്ചവടത്തിലൂടെ ഓപ്പറേഷന്‍ ലോട്ടസ് നടപ്പിലാക്കാനുള്ള സാധ്യതയാണ് ഗവര്‍ണര്‍ ഇതിലൂടെ ഒരുക്കുന്നതെന്നും ഫൈസി വ്യക്തമാക്കി.

Next Story

RELATED STORIES

Share it