Sub Lead

സ്വദേശത്തേക്ക് മടങ്ങാനുള്ള അപേക്ഷ ന്യൂസിലാന്‍ഡ് തള്ളി; ഗര്‍ഭിണിയായ ജേണലിസ്റ്റിന് അഭയം വാഗ്ദാനം ചെയ്ത് താലിബാന്‍

താന്‍ ഒരു 'അവിവാഹിതയും ഗര്‍ഭിണിയും' ആണെന്നും അഫ്ഗാനില്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കാമെന്ന് താലിബാന്‍ ഉറപ്പുനല്‍കിയെന്നും ഷാര്‍ലറ്റ് ബെല്ലിസ് പറഞ്ഞു.

സ്വദേശത്തേക്ക് മടങ്ങാനുള്ള അപേക്ഷ ന്യൂസിലാന്‍ഡ് തള്ളി; ഗര്‍ഭിണിയായ ജേണലിസ്റ്റിന് അഭയം വാഗ്ദാനം ചെയ്ത് താലിബാന്‍
X

ദോഹ: അഞ്ച് മാസം ഗര്‍ഭിണിയായ അല്‍ ജസീറ മുന്‍ ജേണലിസ്റ്റ് ഷാര്‍ലറ്റ് ബെല്ലിസിന് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ന്യൂസിലന്‍ഡിലെ അധികാരികളില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ അഭയം വാഗ്ദാനം ചെയ്ത് താലിബാന്‍.

താന്‍ ഒരു 'അവിവാഹിതയും ഗര്‍ഭിണിയും' ആണെന്നും അഫ്ഗാനില്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കാമെന്ന് താലിബാന്‍ ഉറപ്പുനല്‍കിയെന്നും ഷാര്‍ലറ്റ് ബെല്ലിസ് പറഞ്ഞു.

'ഖത്തറിലായിരിക്കെയാണ് താന്‍ ഗര്‍ഭിണിയാണെന്നറിയുന്നത്. അവിടെ അവിവാഹിതയായ യുവതി ഗര്‍ഭിണിയാവുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍, ന്യൂസിലന്‍ഡിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു'-ന്യൂസിലന്‍ഡ് ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

തുടര്‍ന്ന് ബെല്ലിസ് തന്റെ പങ്കാളി ജിമ്മിന്റെ മാതൃരാജ്യമായ ബെല്‍ജിയത്തിലേക്ക് പറന്നു. എന്നാല്‍, പരിമിത കാലത്തേക്ക് മാത്രമേ അവള്‍ക്ക് അവിടെ താമസിക്കാന്‍ അനുവാദം ലഭിച്ചുള്ളു. തുടര്‍ന്ന് മറ്റൊരിടത്തിനായുള്ള അന്വേഷണത്തില്‍ അവള്‍ക്ക് താമസിക്കാന്‍ വിസയുള്ള മറ്റൊരു സ്ഥലം അഫ്ഗാനിസ്ഥാനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മുതിര്‍ന്ന താലിബാന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതമായി കുഞ്ഞിന് ജന്മം നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it