നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു
BY BSR27 May 2020 11:22 AM GMT
X
BSR27 May 2020 11:22 AM GMT
റിയാദ്: നാട്ടിലേക്കു മടങ്ങാനൊരുങ്ങിയ മലയാളി ഗര്‍ഭിണി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന തിരൂരങ്ങാടി കുണ്ടൂര്‍ ഒ ടി അനസിന്റെ ഭാര്യ ജാസിറ(27)യാണ് ബുധനാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുലര്‍ച്ചെ ജിദ്ദയിലെ ഹസന് ഗസാവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. നാട്ടില്‍ പോവാനായി എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴായിരുന്നു മരണം. ജാസിറയ്ക്കു നാലു വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്. ഭര്‍ത്താവ് അനസ് ജിദ്ദയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT