Sub Lead

ഗോഡ്‌സെയെ തൂക്കിലേറ്റി പ്രവാസിയുടെ പ്രതിഷേധം വൈറല്‍ (വീഡിയോ കാണാം)

'ഗാന്ധി വധം പുനരാവിഷ്‌ക്കരിച്ചവര്‍ക്ക് സമര്‍പ്പയാമി, ഗോഡ്‌സെയെ വീണ്ടും തൂക്കിലേറ്റുന്നു' എന്ന കുറിപ്പോടെയാണ് മുഷ്താഖ് കണ്ണൂര്‍ ലൈവ് വീഡിയോ ചെയ്തത്. ഫേസ്ബുക്കിലും മറ്റു മാധ്യമങ്ങളിലും വീഡിയോ വൈറലായതോടെ സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.

ഗോഡ്‌സെയെ തൂക്കിലേറ്റി പ്രവാസിയുടെ പ്രതിഷേധം വൈറല്‍ (വീഡിയോ കാണാം)
X



കോഴിക്കോട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിക്കെതിരേ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെക്കെതിരേയും ഹിന്ദുത്വര്‍ക്കെതിരേയും സാംസ്‌കാരിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. സോഷ്യല്‍മീഡിയയിലും ഹിന്ദു മഹാസഭാ നേതാവിനെതിരായ പ്രതിഷേധം കത്തുകയാണ്. ഗാന്ധി ഘാതകന്‍ നാഥൂറാം വിനായക് ഗോഡ്‌സയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രവാസി മലയാളി മുഷ്താഖ് കണ്ണൂര്‍ നടത്തിയ പ്രതിഷേധം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. സൗദിയിലെ തന്റെ തൊഴിലിടത്തിന് സമീപം ഗോഡ്‌സയെ പ്രതീകാത്മകമായി തൂക്കികൊല്ലുന്ന വീഡിയോയാണ് കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ നണിയൂര്‍ നമ്പ്രം സ്വദേശി മുഷ്താഖ് ചെയ്തത്. 'ഗാന്ധി വധം പുനരാവിഷ്‌ക്കരിച്ചവര്‍ക്ക് സമര്‍പ്പയാമി, ഗോഡ്‌സെയെ വീണ്ടും തൂക്കിലേറ്റുന്നു' എന്ന കുറിപ്പോടെയാണ് മുഷ്താഖ് കണ്ണൂര്‍ ലൈവ് വീഡിയോ ചെയ്തത്. ഫേസ്ബുക്കിലും മറ്റു മാധ്യമങ്ങളിലും വീഡിയോ വൈറലായതോടെ സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി. എംഎസ്എഫ് ഇന്ന് സംസ്ഥാനത്തെ കലാലയങ്ങളിലും പഞ്ചായത്ത് ആസ്ഥാനങ്ങളിലും ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിയുടെ കോലത്തിന് നേരെ കളിത്തോക്കുകൊണ്ട് വെടിയുതിര്‍ത്തത്. വെടിയേറ്റ് കോലത്തില്‍നിന്ന് ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഗാന്ധിയുടെ കോലം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഹിന്ദു മഹാസഭാ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ ഹാരാര്‍പ്പണം നടത്തി. ഗാന്ധിവധത്തിന്റെ ഓര്‍മ പുതുക്കി സന്തോഷസൂചകമായി മധുര വിതരണവും നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനലാണ് പുറത്തുവിട്ടത്. മഹാത്മാഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നെ നേരത്തെ ശൗര്യദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാസഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഡ്രം മുഴക്കലും ഡാന്‍സ് കളിയും മധുരവിതരണവും ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും സംഘടന നടത്തിവരാറുണ്ട്. ഇതിന് പിന്നാലെയാണ് ഇത്തവണ ഗാന്ധിജിയുടെ കോലത്തെ വെടിവയ്ക്കുന്നതുള്‍പ്പടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്. ഗാന്ധിയെ അപമാനിക്കുന്ന ഹിന്ദുത്വരുടെ നടപടിക്കെതിരേ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. മുഷ്താഖ് കണ്ണൂരിന്റെ വീഡിയോ വൈറലായതോടെ സമാനമായ പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങുകയാണ് മലയാളികള്‍.

Next Story

RELATED STORIES

Share it