പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അവാര്‍ഡ് ജേതാക്കളില്‍ മലയാളിയായ വി ടി വിനോദനും
ഒമാനില്‍ ബദര്‍ അല്‍സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍, മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയുടെ മാനേജിങ് ഡയറക്ടറായ വിനോദന്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.

വാരണാസി: ഐഎംഎഫ് സാമ്പത്തിക വിദഗ്ധരന്‍ ഗീത ഗോപിനാഥ്, നോര്‍വീജിയന്‍ എംപി ഹിമാന്‍ഷു ഗുലാത്തി, ദക്ഷിണാഫ്രിക്കന്‍ നയതന്ത്രപ്രതിനിധി അനില്‍ സൂക് ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചു. അവാര്‍ഡ് ജേതാക്കളില്‍ മലയാളിയായ വി ടി വിനോദനും ഉള്‍പ്പെടുന്നു. 30 പ്രവാസികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും സംഘടനകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവസില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ഒമാനില്‍ ബദര്‍ അല്‍സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍, മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയുടെ മാനേജിങ് ഡയറക്ടറായ വിനോദന്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.
28 വ്യക്തികള്‍ക്കു പുറമേ ഗയാന ഹിന്ദു ധാര്‍മിക സഭ, ഈജിപ്തിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ ഓരോ ഇന്ത്യക്കാരനും തന്റെ പങ്ക് വഹിക്കണമെന്ന് പുരസ്‌കാര ദാന ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു.
മൗറീഷ്യന്‍ പ്രധാനമന്ത്രി പ്രവിന്ദ് ജുഗുനോത്ത്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ രാം നായിക്, ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ, വിദേശകാര്യ സഹമന്ത്രി വി കെ സിങ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ബിസിനസ് രംഗത്ത് വി ടി വിനോദന് പുറമേ രമേഷ് ചോട്ടായ്(കാനഡ), അമിതി വൈക്കര്‍(ചൈന), ബിത്തല്‍ ദാസ് മഹേശ്വരി(ഇറ്റലി), ഭവ്ദീപ് സിങ് ധില്ലന്‍(ന്യൂസിലന്റ്), ഗിരീഷ് പന്ത്(യുഎഇ), സുരേന്ദര്‍ സിങ് കാന്ദാരി(യുഎഇ) എന്നിവരും പുരസ്‌കാരങ്ങള്‍ നേടി.
നിഹാല്‍ സിങ് അഗര്‍-ആസ്‌ത്രേലിയ(സാമൂഹിക പ്രവര്‍ത്തനം), രജീന്ദര്‍ നാഥ കഴാഞ്ചി-ഭൂട്ടാന്‍(ബിസിനസ് മാനേജ്‌മെന്റ്), ജഗ്‌ദേശ്വര്‍ റാവു മദ്ദുകുരി-പോളണ്ട്(നവസംരഭകന്‍), പൂര്‍ണേന്ദു ചന്ദ്ര തിവാരി-ഖത്തര്‍(ട്രെയ്‌നിങ് ആന്റ് സിമുലേഷന്‍), സ്വാമി സാരദപ്രഭാനന്ദ-ദക്ഷിണാഫ്രിക്ക(സാമൂഹിക സേവനം), രാജേന്ദ്ര കുമാര്‍ ജോഷി-സ്വിറ്റ്‌സര്‍ലന്റ്(ശാസ്ത്രം), ശമീം പാര്‍ക്കര്‍ ഖാന്‍-താന്‍സാനിയ, സുലേഖ ദാവൂദ്-യുഎഇ(മെഡിക്കല്‍ സയന്‍സ് ആന്റ് ബിസിനസ്), രാജേഷ് ചാപ്ലോട്ട്-ഉഗാണ്ട(ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി), ചന്ദ്ര ശേഖര്‍ മിശ്ര-അമേരിക്ക(ശാസ്ത്രം), ഗിതേഷ് ജയന്തിലാല്‍ ദേശായി-അമേരിക്ക(സ്ട്രക്ചറല്‍ എന്‍ജിനീയറിങ്), കിരണ്‍ ചോട്ടുഭായി പട്ടേല്‍-അമേരിക്ക(മെഡിക്കല്‍ സയന്‍സ്) എന്നിവരും പുരസ്‌കാരങ്ങള്‍ നേടി.
90 രാജ്യങ്ങളില്‍ നിന്നായി 7,228 പേര്‍ പ്രവാസി ഭാരതീയ ദിവസില്‍ രജിസ്റ്റര്‍ ചെയ്തതായി വി കെ സിങ് പറഞ്ഞു. അലഹബാദിലെ കുംഭമേള കാണാനും തുടര്‍ന്ന് ഡല്‍ഹിയില്‍ റിപബ്ലിക് ദിന പരേഡ് കാണാനും ഇത്തവണ പ്രതിനിധികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
RELATED STORIES
പക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMTചാംപ്യന്‍സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല്‍ സംപ്രേക്ഷണം സൂര്യാ മൂവീസില്‍
19 Sep 2023 11:25 AM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര്‍ ചെയ്തു;...
15 Sep 2023 1:05 PM GMT