Latest News

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി; 5,961 വളര്‍ത്തുപക്ഷികളെ കൊല്ലാനുള്ള കള്ളിങ് നടപടികള്‍ക്ക് തീരുമാനമായി

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി; 5,961 വളര്‍ത്തുപക്ഷികളെ കൊല്ലാനുള്ള കള്ളിങ് നടപടികള്‍ക്ക് തീരുമാനമായി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി. മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊല്ലുന്നതിനുള്ള (കള്ളിങ്) ദ്രുതകര്‍മ്മ സേനകളെയും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മുഹമ്മ പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 5961 വളര്‍ത്തുപക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്.

ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗത്തിലാണ് 2021-ലെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനമായത്. കലക്ടറുടെ ചേമ്പറില്‍ കൂടിയ യോഗത്തില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ജിനു പുന്നൂസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ സി പ്രസാദ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി രാജീവ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും പക്ഷികളില്‍ അസ്വാഭാവിക കൂട്ടമരണം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പക്ഷികളെ വളര്‍ത്തുന്ന ഫാമുകളില്‍ ജൈവസുരക്ഷ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it