Latest News

മുട്ടയുടെ പുറംതോടില്‍ കാലാവധി രേഖപ്പെടുത്തണം; ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ നിയമം

മുട്ടയുടെ പുറംതോടില്‍ കാലാവധി രേഖപ്പെടുത്തണം; ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ നിയമം
X

ലഖ്‌നോ: യുപിയില്‍ മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ നിയമം വരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ മുട്ടയിലും കാലാവധി രേഖപ്പെടുത്തണമെന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.

ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നീക്കം. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം പൗള്‍ട്രി ഫാമുകള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും ബാധകമാണ്. മുട്ടയുടെ പുറംതോടില്‍ തന്നെ വിവരങ്ങള്‍ രേഖപ്പെടുത്തണം, പാക്കറ്റിലോ ട്രേയിലോ മാത്രം തീയതി വെച്ചാല്‍ പോരാ എന്നതാണ് പുതിയ നിയമം. മുട്ട ഇട്ട ദിവസം മുതല്‍ 28 ദിവസം വരെയാണ് പരമാവധി കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it