Sub Lead

പ്രതീക്ഷ കെയര്‍ ഹോം ഉദ്ഘാടനം ചെയ്തു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പ്രതീക്ഷ കെയര്‍ ഹോം ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട്: പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വ്വീസ് സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കുറഞ്ഞ നിരക്കില്‍ താമസിക്കുന്നതിനായി ആരംഭിച്ച പ്രതീക്ഷ കെയര്‍ ഹോം ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കാരുണ്യ ശുശ്രൂഷ മേഖലയിലെ പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായ സേവനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷ ട്രസ്റ്റ് ചെയര്‍മാന്‍ എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജമാല്‍ മുഹമ്മദ്, സംസ്ഥാന സമിതി അംഗങ്ങളായ മുസ്തഫ കൊമ്മേരി, പി നിസാര്‍ അഹമ്മദ്, നവാസ് തിരുവനന്തപുരം, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഇ സുല്‍ഫി, കോഴിക്കോട് യൂനിറ്റ് പ്രസിഡന്റ് ബഷീര്‍ ടി സംസാരിച്ചു.

Next Story

RELATED STORIES

Share it