Sub Lead

രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രിം കോടതി തീരുമാനം സ്വാഗതം ചെയ്ത് പോപുലര്‍ ഫ്രണ്ട്

കോടതി ഉത്തരവിന്റെ അന്തസത്തക്ക് വിരുദ്ധമായി നടക്കുന്ന കൃത്രിമത്വങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്നും അദ്ദേഹം സുപ്രീം കോടതിയോട് അപേക്ഷിച്ചു.

രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രിം കോടതി തീരുമാനം സ്വാഗതം ചെയ്ത് പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമപ്രകാരം കൂടുതല്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124എ അല്ലെങ്കില്‍ രാജ്യദ്രോഹ നിയമം എന്നത് കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു അവശിഷ്ടമാണ്, ഇത് സ്വതന്ത്ര ഇന്ത്യയിലെ വിവിധ സര്‍ക്കാരുകള്‍ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ വ്യാപകമായി ദുരുപയോഗം ചെയ്തു. പൗരന്മാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി മാറിയതോടെ, പൗരാവകാശ സംഘടനകളും മനസ്സാക്ഷിയുള്ള ആളുകളും ദീര്‍ഘനാളായി ഇത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വരികയാണ്. ഒടുവില്‍ സുപ്രിം കോടതി വിഷയം ശ്രദ്ധയില്‍പ്പെട്ടതും അന്തിമ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതും ആശ്വാസകരമാണ്. ഇത് പലരുടേയും മോചനത്തിനുള്ള വാതിലുകള്‍ തുറന്നേക്കാക്കാമെന്നുള്ളതു കൊണ്ടു തന്നെ ഈ വകുപ്പിന് കീഴിലുള്ള നിരപരാധികളായ നിരവധി തടവുകാര്‍ക്ക് ഈ തീരുമാനം തീര്‍ച്ചയായും ആശ്വാസമാണ്. രാജ്യദ്രോഹക്കുറ്റം തടയാനുള്ള ഇടക്കാല ഉത്തരവാണ് കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പുകള്‍ക്കിടയിലും സുപ്രിംകോടതി പുറപ്പെടുവിച്ചത്. ഇപ്പോള്‍ പല പ്രതിപക്ഷ നേതാക്കളും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ക്കെതിരേ സംസാരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നിരുന്നാലും, യുഎപിഎയിലെ കര്‍ക്കശമായ ഭേദഗതികള്‍ പലതും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരുകളാണ് കൊണ്ടുവന്നത് എന്നത് മറക്കരുത്.

2014 മുതല്‍, ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ഈ നിയമങ്ങളുടെ ദുരുപയോഗം ഭയാനകമാംവിധം വര്‍ധിച്ചു.

ഇപ്പോള്‍ രാജ്യദ്രോഹ നിയമം മരവിപ്പിച്ചതിനാല്‍, അത് വേഷംമാറിയ രൂപത്തില്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കെതിരേ നാം ജാഗ്രത പാലിക്കണം. ജനകീയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഓരോ തവണയും ഒരു ക്രൂരമായ നിയമം പിന്‍വലിക്കപ്പെടുമ്പോള്‍, കൂടുതല്‍ അടിച്ചമര്‍ത്തല്‍ വ്യവസ്ഥകളുള്ള മറ്റൊന്ന് ഉടന്‍ തന്നെ പകരം വയ്ക്കുന്നത് രാജ്യത്ത് എല്ലായ്‌പ്പോഴും നടക്കുന്ന കാര്യമാണ്. ടാഡയ്ക്ക് പകരം പോട്ട എങ്ങനെയാണ് കൊണ്ടുവന്നതെന്ന് നമ്മള്‍ കണ്ടതാണ്, ഭേദഗതി വരുത്തിയ യുഎപിഎയുടെ രൂപത്തില്‍ അത് തിരികെ കൊണ്ടുവന്നതും നമുക്ക് കാണാനായി. രാജ്യദ്രോഹ നിയമത്തിന്റെ കാര്യത്തില്‍ പോലും, സോളിസിറ്റര്‍ ജനറലിന്റെ നിലപാട്, നിയമം നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു.

കോടതി ഉത്തരവിന്റെ അന്തസത്തക്ക് വിരുദ്ധമായി നടക്കുന്ന കൃത്രിമത്വങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്നും അദ്ദേഹം സുപ്രീം കോടതിയോട് അപേക്ഷിച്ചു.

Next Story

RELATED STORIES

Share it