സിപിഎം നേതാവിന്റെ മുസ്‌ലിംകളോടുള്ള വെറുപ്പാണ് പ്രവാചക നിന്ദയിലൂടെ പുറത്തുവന്നത്: പോപുലര്‍ ഫ്രണ്ട്

വെങ്കിടങ്ങ്: സിപിഎം നേതാവിന്റെ മുസ്‌ലിംകളോടുള്ള വെറുപ്പാണ് പ്രവാചക നിന്ദയിലൂടെ പുറത്തുവന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മണലൂര്‍ ഡിവിഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ സുരേന്ദ്രനാണ് ഇസ്‌ലാമിനും പ്രവാചകനും എതിരേ നുണയും വിദ്വേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
മുസ്‌ലിംകള്‍ക്കും പ്രവാചകനും എതിരെ രാജ്യത്ത് വ്യാപകമായി ആര്‍എസ്എസ് നുണപ്രചരണം നടത്തി കൊണ്ടിരിക്കുമ്പോഴാണ് സിപിഎം നേതാക്കളുടെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ആര്‍എസ്എസിനെ കൂടുതല്‍ സഹായിക്കുകയാണ് ചെയ്യുക. മതനിരപേക്ഷത ന്യൂനപക്ഷങ്ങളെ കബളിപ്പിച്ച് വോട്ടു മേടിക്കാനുള്ള തന്ത്രം മാത്രമാണ് എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമായികൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ ആര്‍എസ്എസിനെതിരെ പ്രതികരിച്ചാല്‍ ഇല്ലാത്ത തീവ്രവാദം കൊണ്ട് ആര്‍എസ്എസിനെ സഹായിക്കുന്ന സിപിഎം നേതാക്കളുടെ കാപട്യം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നത് നല്ലതാണ്.
തങ്ങളാണ് മതനിരപേക്ഷതയുടെ പോരാളികള്‍ എന്ന സിപിഎമ്മിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനങ്ങള്‍ സിപിഎം നേതാക്കള്‍ പ്രവാചകന് നേരെ നടത്തുന്ന നുണ പ്രചരണങ്ങളില്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മണലൂര്‍ ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
RELATED STORIES
ഷാജഹാന് വധത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്‍എസ്എസ് ആസൂത്രിതം;പ്രതികള്‍ പാര്‍ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്‍ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍...
15 Aug 2022 5:36 AM GMT'അടുത്ത അഞ്ചു വര്‍ഷം നിര്‍ണായകം; അഞ്ചു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMT