Sub Lead

ബിഹാറില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന ജമാലിന്റെ കുടുംബത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇ എം അബ്ദുര്‍റഹ്മാനും സോണല്‍ പ്രസിഡന്റ് മൗലാനാ ഖലീമുല്ല സിദ്ധീഖിയും ഉള്‍പ്പെടുന്ന സംഘം കത്തിഹാര്‍ ജില്ലയിലെ ഹാജിപൂര്‍ ഗ്രാമത്തിലെ ജമാലിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പിതാവുമായും ഭാര്യയുമായും കൂടിക്കാഴ്ച നടത്തി. പത്തുവയസ്സിനു താഴെ പ്രായമുള്ള നാലു പെണ്‍കുട്ടികളുടെ പിതാവായ ജമാല്‍ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നുവെന്ന് പിതാവ് മുഹമ്മദ് മുംതാസ് പറഞ്ഞു.

ബിഹാറില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന ജമാലിന്റെ കുടുംബത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
X

പട്‌ന: ബിഹാറില്‍ ദിവസങ്ങള്‍ക്കു മുമ്പ് ഹിന്ദുത്വര്‍ തല്ലിക്കൊന്ന മുഹമ്മദ് ജമാലിന്റെ കുടുംബത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇ എം അബ്ദുര്‍റഹ്മാനും സോണല്‍ പ്രസിഡന്റ് മൗലാനാ ഖലീമുല്ല സിദ്ധീഖിയും ഉള്‍പ്പെടുന്ന സംഘം കത്തിഹാര്‍ ജില്ലയിലെ ഹാജിപൂര്‍ ഗ്രാമത്തിലെ ജമാലിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പിതാവുമായും ഭാര്യയുമായും കൂടിക്കാഴ്ച നടത്തി. പത്തുവയസ്സിനു താഴെ പ്രായമുള്ള നാലു പെണ്‍കുട്ടികളുടെ പിതാവായ ജമാല്‍ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നുവെന്ന് പിതാവ് മുഹമ്മദ് മുംതാസ് പറഞ്ഞു.

ദിവസക്കൂലിക്ക് വിവിധ ചന്തകളില്‍നിന്നു കന്നുകാലികളെ എത്തിക്കുന്ന വെറും തൊഴിലാളിയായിരുന്നു ജമാല്‍. നവംബര്‍ 11ന് കുമേദ്പൂര്‍ മാര്‍ക്കറ്റിലെത്തിയ ജമാലിനെ ലബ്ഹാ പൂളില്‍ വച്ച് ഒരു സംഘം പ്രകോപനമില്ലാതെ ആക്രമിക്കുകയും തല്ലിക്കൊല്ലുകയുമായിരുന്നു.പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ജമാലിന്റെ കുടുംബവും അവിടെ സന്നിഹിതരായ നാട്ടുകാരും നേതാക്കളോട് പറഞ്ഞു.

നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് മുഴുവന്‍ പിന്തുണയും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉറപ്പു നല്‍കി. ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് മെഹ്ബൂബ് ആലം, ജില്ലാ പ്രസിഡന്റ് അമീര്‍ ഹുസൈന്‍, ഗ്ലോബര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ആശിഖുര്‍ റഹ്മാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it