Sub Lead

പോപുലര്‍ ഫ്രണ്ട് 'മെഡി ചെയിന്‍' ആശ്വാസമായി; കര്‍ണാടകയില്‍ നിന്നും മലപ്പുറത്തേക്ക് മരുന്നെത്തിച്ചു (വീഡിയോ)

ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നിരവധി രോഗികള്‍ക്കാണ് മരുന്നും അവശ്യ സാധനങ്ങളും എത്തിച്ചത്.

പോപുലര്‍ ഫ്രണ്ട് മെഡി ചെയിന്‍ ആശ്വാസമായി;  കര്‍ണാടകയില്‍ നിന്നും മലപ്പുറത്തേക്ക് മരുന്നെത്തിച്ചു (വീഡിയോ)
X

മലപ്പുറം: കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ രോഗികള്‍ക്ക് വേണ്ടി ആരംഭിച്ച പോപുലര്‍ ഫ്രണ്ട് 'മെഡി ചെയിന്‍' മലപ്പുറത്തെ രോഗിക്ക് ആശ്വാസമായി. ദൂര സ്ഥലങ്ങളില്‍ നിന്ന് രോഗികള്‍ക്ക് മരുന്നും ചികില്‍സാ ഉപകരണങ്ങളും ലഭ്യമാക്കാനാണ് പോപുലര്‍ ഫ്രണ്ട് സംവിധാനം ഒരുക്കിയത്.

മലപ്പുറം ജില്ലയിലെ കാവനൂര്‍ മീഞ്ചിറയിലെ രോഗിക്കാണ് കര്‍ണാടകയിലെ കുടക് ജില്ലയിലെ കൊടിലിപേട്ടില്‍ നിന്നും മരുന്നെത്തിച്ചത്. മടിക്കേരി, മൈസൂര്‍, മാനന്തവാടി, കോഴിക്കോട്, മോങ്ങം, കാവനൂര്‍ വഴി 470 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനിടയില്‍ ഏഴ് സ്ഥലങ്ങളില്‍ കൈ മാറ്റം നടത്തി മരുന്ന് രോഗിയുടെ വീട്ടിലെത്തിച്ചു. പോപുലര്‍ ഫ്രണ്ട് കാവനൂര്‍ മീഞ്ചിറ യൂനിറ്റ് കമ്മറ്റിയാണ് മരുന്ന് എത്തിക്കുന്നതിനാവശ്യമായ ചിലവ് വഹിച്ചത്. പോപുലര്‍ ഫ്രണ്ട് കൊടുക് ജില്ലാ കമ്മറ്റി, വയനാട് ജില്ലാ കമ്മറ്റി, കോഴിക്കോട് മെഡി. കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്യൂണിറ്റി സര്‍വീസ് സെന്റര്‍, പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ല കമ്മറ്റി എന്നിവയുടെ നേത്രത്വത്തിലാണ് വിവിധ കമ്മിറ്റികളുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് മരുന്ന് എത്തിച്ചത്. ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നിരവധി രോഗികള്‍ക്കാണ് മരുന്നും അവശ്യ സാധനങ്ങളും എത്തിച്ചത്.

Next Story

RELATED STORIES

Share it