Sub Lead

പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി ഒന്നാം ഘട്ട സമര്‍പ്പണം

കേരളം കണ്ട മഹാപ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടപ്പാക്കുന്ന പ്രളയ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ട സമര്‍പ്പണം ഈ മാസം 30ന് നടക്കും.

പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി ഒന്നാം ഘട്ട സമര്‍പ്പണം
X

കോഴിക്കോട്: കേരളം കണ്ട മഹാപ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടപ്പാക്കുന്ന പ്രളയ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ട സമര്‍പ്പണം ഈ മാസം 30ന് നടക്കും. വൈകീട്ട് 5ന് നടക്കുന്ന ചടങ്ങില്‍, പൂര്‍ത്തീകരിച്ച എട്ട് വീടുകളുടെ താക്കോല്‍ കൈമാറ്റവും രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും ഉണ്ടാവും. അതോടൊപ്പം കുടുംബ സംഗമവും ഒരുക്കിയിട്ടുണ്ട്.

പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, സി പി മുഹമ്മദ് ബഷീര്‍, മുഹമ്മദ് കലീമുല്ല സിദ്ദീഖി മൈസൂര്‍, റോയി അറക്കല്‍, ടി കെ അബ്ദുസ്സമദ്, ഹബീബ, വിളയോടി ശിവന്‍ കുട്ടി, വിജയന്‍ ചെറുകര, മുഹമ്മദ് പഞ്ചാര, ഇബ്രാഹിം കൈപ്പാണി, പി ടി സിദ്ദീഖ് സംബന്ധിക്കും.

വയനാട്ടില്‍ പ്രളയ ദുരിതാശ്വാസ രംഗത്തും രക്ഷാപ്രവര്‍ത്തനത്തിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമായിരുന്നു. ജില്ലയിലെ 32 പ്രദേശങ്ങളില്‍ 200ലേറെ പോപുലര്‍ ഫ്രണ്ട് വൊളന്റിയര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നു. 7436 ഭക്ഷണ കിറ്റുകളും 145 വസ്ത്ര കിറ്റുകളും 145 ഗൃഹോപകരണ കിറ്റുകളും വിതരണം ചെയ്തു. 12 പ്രദേശങ്ങളില്‍ ശുചീകരണം നടത്തിയതായും പോപുലര്‍ ഫ്രണ്ട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it