Sub Lead

ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന നിലപാടുകളെല്ലാം ഹിന്ദുവിരുദ്ധം: ഒ എം എ സലാം

രാജ്യത്തെ പിന്നാക്കകാരില്‍ 70 ശതമാനവും ഹിന്ദുക്കളാണ്. അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരേണ്ടതിനു പകരം മുന്നാക്ക സംവരണം നടപ്പിലാക്കി സവര്‍ണ മേധാവിത്വം സ്ഥാപിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്.

ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന നിലപാടുകളെല്ലാം ഹിന്ദുവിരുദ്ധം: ഒ എം എ സലാം
X

പത്തനാപുരം: ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന നിലപാടുകളെല്ലാം ഹിന്ദുവിരുദ്ധമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഒ എം എ സലാം. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പത്തനാപുരത്ത് സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പിന്നാക്കകാരില്‍ 70 ശതമാനവും ഹിന്ദുക്കളാണ്. അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരേണ്ടതിനു പകരം മുന്നാക്ക സംവരണം നടപ്പിലാക്കി സവര്‍ണ മേധാവിത്വം സ്ഥാപിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗത്തെ ശാക്തീകരിക്കുന്നതിനു പകരം വര്‍ഗീയത പ്രചരിപ്പിച്ച് ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സഹവര്‍ത്തിത്തം എന്നിവയെ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്ത് ഈ മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ആള്‍ക്കൂട്ട കൊലപാതകം, പശുരാഷ്ട്രീയം, ലൗജിഹാദ്, പൗരത്വനിഷേധം, നുണബോംബുകള്‍ തുടങ്ങിയവയിലൂടെ രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ് ആര്‍എസ്എസും മോദി സര്‍ക്കാരും ചെയ്യുന്നത്. രാജ്യത്തെ അടിസ്ഥാനവിഭാഗങ്ങളെ അവഗണിച്ച് കോര്‍പറേറ്റുകള്‍ക്ക് പച്ചപ്പരവതാനി വിരിച്ചുനല്‍കുന്നു.

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ രാജ്യത്തെ സ്‌നേഹിക്കുന്ന മതേതര കക്ഷികള്‍ ഒന്നിച്ചുനില്‍ക്കേണ്ട നിര്‍ണായകമായ സമയമാണിത്. അല്ലാത്തപക്ഷം എല്ലാവരും ചവറ്റുകൊട്ടയില്‍ എറിയപ്പെടുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമയില്‍ രാജ്യത്തിനുവേണ്ടി രക്ത സാക്ഷികളായ ധീരജവാന്മാരെ സമ്മേളനത്തില്‍ അനുസ്മരിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന യൂനിറ്റി മാര്‍ച്ചിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ പോപുലര്‍ ഫ്രണ്ട് കേഡറ്റ് നൗഷാദ് മരണപ്പെട്ടതിലുള്ള ദുഖസൂചകമായി ഉദ്ഘാടന ചടങ്ങോടെ യോഗം അവസാനിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എസ് അഷ്‌റഫ് മൗലവി കരമന, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് നദ്‌വി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി കെ എ റഊഫ് ശരീഫ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ ആമിന സജീവ്, ഡോ.ഫൗസീന തക്ബീര്‍, പോപുലര്‍ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ എസ് നിസാര്‍, ഇ സുല്‍ഫി, നൗഷാദ് തിരുനാവായ സംബന്ധിച്ചു.

ഫാഷിസത്തെ ചെറുക്കാന്‍ മര്‍ദ്ദിത ഐക്യം അനിവാര്യം: നാസറുദ്ദീന്‍ എളമരം
ഈരാറ്റുപേട്ട: ഫാഷിസത്തെ ചെറുക്കാന്‍ മര്‍ദ്ദിത ഐക്യത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വി പി നാസറുദ്ദീന്‍ എളമരം പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഈരാറ്റുപേട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കേണ്ടത് മുസ്‌ലിംകളുടെയും ദലിതുകളുടെയും മാത്രം ബാധ്യതയല്ലെന്ന് അദ്ദേഹം പറഞ്ഞു. മര്‍ദ്ദിത ജനതയ്ക്ക് നീതി ഉറപ്പാക്കാന്‍ ആര്‍ജ്ജവമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനവും നിലവിലില്ല. മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് 26 വര്‍ഷം പിന്നിട്ടിട്ടും നീതി നടപ്പാക്കാന്‍ ഒരു മതേതര രാഷ്ട്രീയപാര്‍ട്ടിയെയും കാണുന്നില്ല. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കാതെ മര്‍ദ്ദിത ജനത അടങ്ങിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പ്രഫ. പി.കോയ മുഖ്യപ്രഭാഷണം നടത്തി. കാശ്മീരിലെ പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്മാരെ അനുസ്മരിച്ച് ഒരു മിനിറ്റ് മൗനാചരണത്തോടെയായിരുന്നു പരിപാടിക്ക് തുടക്കം കുറിച്ചത്.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷററും പ്രോഗ്രാം ജനറല്‍ കണ്‍വീനറുമായ എം കെ അശ്‌റഫ്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എല്‍ നസീമ, കോട്ടയം ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ ഹുസൈര്‍, സംസ്ഥാന സമിതിയംഗങ്ങളായ പി കെ യഹ്‌യ തങ്ങള്‍, അബ്ദുന്നാസിര്‍ ബാഖവി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ്, കോട്ടയം ജില്ലാ സെക്രട്ടറി കെ എച്ച് സുനീര്‍ മൗലവി, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം, തൃശൂര്‍ ജില്ലാ സെക്രട്ടറി സിദ്ധീഖുല്‍ അക്ബര്‍, ഇടുക്കി ജില്ലാ സെക്രട്ടറി വി എ സ്വലാഹുദ്ദീന്‍ പങ്കെടുത്തു.

മതേതര കക്ഷികള്‍ തങ്ങളുടെ അപചയം തിരുത്തണം: ഇ.എം അബ്ദുറഹിമാന്‍
എടക്കര: മതേതര കക്ഷികള്‍ തങ്ങളുടെ അപചയം തിരുത്താന്‍ തയ്യാറാകണമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംംഗം ഇ എം അബ്ദുറഹിമാന്‍. പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി എടക്കരയില്‍ നടന്ന പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാതലത്തില്‍ സ്‌ഫോടനാത്മകമായ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം എന്ന വായ്താരി മുഴക്കി അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെ ഭരണപരാജയം വിചാരണ ചെയ്യപ്പെടുകയാണ്. അഴിമതിയിലും കോര്‍പറേറ്റ് സേവയിലും സര്‍വ കാല റെക്കോര്‍ഡാണിപ്പോള്‍. രാമക്ഷേത്ര നിര്‍മാണം സംഘപരിവാറിന് രാഷ്ട്രീയ ആയുധം മാത്രമാണെന്ന് ശ്രീരാമ ഭക്തരും തിരിച്ചറിഞ്ഞിട്ടുണ്ട്. വരും തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തുന്ന മതേതരര കക്ഷികളാണ് ബിജെപിയുടെ ബദലായി രംഗത്തുള്ളത്. പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷയണത്തിലൂടെ ദുരൂഹത അകറ്റാന്‍ തയ്യാറാകണം. ദേശ വ്യാപകമായ സംഘപരിവാരത്തിനെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുന്നത് കൊണ്ടും മുസ്‌ലിങ്ങളുടെ സമ്പൂര്‍ണ ശാക്തീകരമത്തിന് വഴിയൊരുക്കുന്നത് കൊണ്ടുമാണ് പോപുലര്‍ഫ്രണ്ട് നിരോധന ഭീഷണി നേരിടുന്നത്. ശക്തമായ ജനകീയ അടിത്തറയും ആദര്‍ശവുമുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച ചരിത്രമാണുള്ളതെന്നും ഇ എം അബ്ദുറഹിമാന്‍ പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം വി റഷീദ് മുഖ്യ പ്രഭാഷണം നടത്തി. കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം ഹബീബ, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ മെംബര്‍ ടി അബ്ദുറഹ്മാന്‍ ബാഖവി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി, സംസ്ഥാന സമിതി അംഗങ്ങളായ സി അബ്ദുല്‍ ഹമീദ്, കെ മുഹമ്മദ് ബഷീര്‍, സി അബ്ദുല്‍ റഊഫ്, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖ്, വെസ്റ്റ് ജില്ലാ സെക്രട്ടറി വി കെ അബ്ദുല്‍ അഹദ്, പാലക്കാട് ജില്ലാ പ്രസിഡന്റ് സി അബ്ദുനാസര്‍, എടക്കര ഡിവിഷന്‍ പ്രസിഡന്റ് എന്‍ മുജീബ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it