Sub Lead

കാബൂളില്‍ സിഖ് ആരാധനാലയത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പോപുലര്‍ ഫ്രണ്ട്

തികച്ചും പൈശാചികമായ ഈ പ്രവൃത്തിയിലൂടെ മാനവരാശിക്ക് മനസ്സിലാവുന്ന യാതൊരു ധാര്‍മ്മിക മൂല്യങ്ങളും പങ്കുവയ്ക്കാത്തവരാണ് തങ്ങളെന്ന് അക്രമികള്‍ തെളിയിച്ചിരിക്കുകയാണ്.

കാബൂളില്‍ സിഖ് ആരാധനാലയത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ സിഖ് ആരാധനാലയത്തിനു നേരെയുണ്ടായ നിഷ്ഠൂരമായ ആക്രമണത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം അപലപിച്ചു. അഫ്ഗാനിസ്താന്റെ തലസ്ഥാന നഗരിയിലെ സിഖ് ഗുരുദ്വാരയില്‍ ശരീരത്തില്‍ ബോംബ് വച്ചുകെട്ടിയെത്തി പൊട്ടിത്തെറിച്ച് നടത്തിയ ആക്രമണത്തില്‍ 25 ഓളം പേര്‍ കൊല്ലപ്പെട്ടത് ദു:ഖകരമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് എറ്റെടുത്തതായാണ് റിപോര്‍ട്ടുകള്‍. തികച്ചും പൈശാചികമായ ഈ പ്രവൃത്തിയിലൂടെ മാനവരാശിക്ക് മനസ്സിലാവുന്ന യാതൊരു ധാര്‍മ്മിക മൂല്യങ്ങളും പങ്കുവയ്ക്കാത്തവരാണ് തങ്ങളെന്ന് അക്രമികള്‍ തെളിയിച്ചിരിക്കുകയാണ്.

ലോകമൊട്ടാകെ, പ്രത്യേകിച്ച് അഫ്ഗാനിസ്താന്‍ സഹവര്‍ത്തിത്തിലൂടെയും സഹിഷ്ണുതയിലൂടെയും മുന്നോട്ടു പോകേണ്ട ഘട്ടത്തില്‍ ഇക്കൂട്ടര്‍ തിരഞ്ഞെടുത്തത് വിഭാഗീയതയാണ്. രാജ്യത്തിനുള്ളിലെ ചേരിതിരിഞ്ഞുള്ള യുദ്ധത്തില്‍ ന്യൂനപക്ഷങ്ങളെയും സാധാരണ പൗരന്‍മാരെയും ലക്ഷ്യം വയ്ക്കുന്നതിന് യാതൊരു നീതീകരണവുമില്ല.

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിലെ ഭരണകൂടത്തിന്റെയും ഭൂരിപക്ഷ സമുദായത്തിന്റെയും മൗലികമായ കടമയും അലംഘനീയമായ നിയമവുമാണ്. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് അഫ്ഗാന്‍ ഭരണകൂടത്തോടും പൗരസമൂഹത്തോടും ഒ എം എ സലാം ആവശ്യപ്പെട്ടു. ദാരുണമായ ആക്രമണത്തില്‍ ഇരകളായവരുടെ കുടുംബങ്ങളോടും സിഖ് സമുദായത്തോടും അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it