Sub Lead

ഉത്തര്‍ പ്രദേശിലെ സംഘടനയ്‌ക്കെതിരായ പോലിസ് ഗൂഢാലോചനയെ അപലപിച്ച് പോപുലര്‍ഫ്രണ്ട്; അറസ്റ്റിലായ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണം

ലക്‌നോവില്‍ നിന്ന് നേരത്തെ അറസ്റ്റിലായ സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ വസീം അഹമ്മദ്, അംഗങ്ങളായ ഖാരി അഷ്ഫക്ക്, മുഹമ്മദ് നദീം എന്നിവര്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തുകയും അക്രമങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമായി മാധ്യമങ്ങള്‍ക്കുമുമ്പാകെ ചിത്രീകരിക്കുകയും ചെയ്യുകയാണ്

ഉത്തര്‍ പ്രദേശിലെ സംഘടനയ്‌ക്കെതിരായ പോലിസ് ഗൂഢാലോചനയെ അപലപിച്ച് പോപുലര്‍ഫ്രണ്ട്; അറസ്റ്റിലായ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണം
X

ന്യൂഡല്‍ഹി: സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി യുപിയിലെ ബിജെപി സര്‍ക്കാര്‍ നടത്തി വരുന്ന ഗൂഢാലോചനയെ പോപുലര്‍ഫ്രണ്ട് കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം അപലപിച്ചു.

ലക്‌നോവില്‍ നിന്ന് നേരത്തെ അറസ്റ്റിലായ സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ വസീം അഹമ്മദ്, അംഗങ്ങളായ ഖാരി അഷ്ഫക്ക്, മുഹമ്മദ് നദീം എന്നിവര്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തുകയും അക്രമങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമായി മാധ്യമങ്ങള്‍ക്കുമുമ്പാകെ ചിത്രീകരിക്കുകയും ചെയ്യുകയാണ്.അവരില്‍ രണ്ടുപേരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖം മറച്ചുകൊണ്ടുവന്ന് മുഴുവന്‍ സംഭവങ്ങള്‍ക്ക് തീവ്ര പാശ്ചാത്തലം സൃഷ്ടിക്കുകയാണ് പോലിസ്. അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്ന സംസ്ഥാന ഉപമുഖ്യമന്ത്രിയുടെ അടിസ്ഥാനരഹിതമായ ആരോപണത്തിനു പിന്നാലെയാണ് ഈ പോലിസ് നടപടി.

രാഷ്ട്രീയ കുടിപ്പക അവസാനിപ്പിച്ച് നേതാക്കള്‍ക്കെതിരേ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിച്ച് ഇവരെ ഉടനെ മോചിപ്പിക്കണമെന്ന് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള ജനരോഷത്തില്‍ പ്രകോപിതരായ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ജനകീയ പ്രക്ഷോഭങ്ങളെ തടയാന്‍ ക്രൂരമായ ആക്രമണങ്ങളും മറ്റ് അടിച്ചമര്‍ത്തല്‍ നടപടികളുമാണ് സ്വീകരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളായി ചിത്രീകരിച്ച് ജനകീയ പ്രക്ഷോഭങ്ങളെ കളങ്കപ്പെടുത്തുന്നതിനും അടിച്ചമര്‍ത്തുന്നതിനുവേണ്ടി നടത്തിയ ഹീനമായ ഗൂഡാലോചനയുടെ ഭാഗമാണ് ഈ അറസ്റ്റ്.

വിവേചനപരവും ഭിന്നിപ്പിക്കുന്നതുമായ സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ രാജ്യമെമ്പാടും എല്ലാ വ്യത്യാസങ്ങളും മറികടന്ന് ആളുകള്‍ കൈകോര്‍ത്തിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മാത്രമാണ് ഇവരെ പോലിസ് ക്രൂരമായി നേരിട്ടത്.ഉത്തര്‍പ്രദേശില്‍ മാത്രം 8 വയസുള്ള കുട്ടിയടക്കം 18 ഓളം പേര്‍ മരിച്ചു. ഇവരില്‍ ഭൂരിഭാഗവും പോലിസ് വെടിവയ്പിലാണ് മരിച്ചത്.നിരപരാധികള്‍ക്കെതിരായ ഇത്രയും വലിയ പോലീസ് അതിക്രമങ്ങള്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല.

സംസ്ഥാനത്ത് നിന്ന് പുറത്തുവന്ന വീഡിയോകളും മറ്റ് തെളിവുകളും കാണിക്കുന്നത് പോലിസ് നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണെന്നും സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരേ വിവേചനരഹിതമായ അക്രമമാണ് അവര്‍ ഉപയോഗിച്ചതെന്നുമാണ്. ഇപ്പോള്‍ പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ അവര്‍ നിരപരാധികളെ വേട്ടയാടുകയാണ്.

ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ യുപി സര്‍ക്കാര്‍ തന്ത്രങ്ങളെ ചെറുക്കുമെന്ന് പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി. ജനാധിപത്യ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് യുപിയില്‍ നിരപരാധികളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നതിനെതിരെയും എല്ലാ വിഭാഗങ്ങളിലെയും ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it