Sub Lead

പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കിയ ജുമാ മസജിദ് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു

ദുരന്ത മേഖലയില്‍നിന്ന് വീണ്ടെടുത്ത മൃതദേഹങ്ങള്‍ നിലമ്പൂരിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് പള്ളി ഭാരവാഹികള്‍ ഇവിടെ താല്‍ക്കാലിക സംവിധാനം ഒരുക്കിയത്.14 ദിവസത്തിനിടെ കണ്ടത്തിയ നിരവധി മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കിയ ജുമാ മസജിദ്  പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു
X

കവളപ്പാറ: കനത്ത മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവഹാനി സംഭവിച്ച 48 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയ പോത്ത്കല്ല് ജുമാ മസജിദ് പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരും പോലിസ്, അഗ്നിശമന സേനാ ഉദ്യോഗസ്ഥരും ചേര്‍ന്നു ശുചീകരിച്ചു.


ദുരന്ത മേഖലയില്‍നിന്ന് വീണ്ടെടുത്ത മൃതദേഹങ്ങള്‍ നിലമ്പൂരിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് പള്ളി ഭാരവാഹികള്‍ ഇവിടെ താല്‍ക്കാലിക സംവിധാനം ഒരുക്കിയത്.14 ദിവസത്തിനിടെ കണ്ടത്തിയ നിരവധി മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആശുപത്രിയില്‍ കൂടുതല്‍ സംവിധാനം ഒരുക്കിയതിനെ തുടര്‍ന്നാണ് പള്ളി ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഇതിനെ തുടര്‍ന്ന് പോത്ത് കല്ല് പോലിസ് ശുചീകരണത്തിനായി എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സഹായം തേടുകയായിരുന്നു. താനൂരില്‍ നിന്ന് കവള പാറയില്‍ തിരച്ചിലിന് എത്തിയ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അഗ്നിശമന സേനാ സംഘവും പോലിസും ചേര്‍ന്ന് പള്ളി ശുചീകരിക്കുകയായിരുന്നു. തിരച്ചിലിന് നേതൃത്വം നല്‍കുന്ന മുജീബ് എടക്കര, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, താനൂര്‍ മണ്ഡലം പ്രസി. സദഖത്ത് താനൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തി നടന്നത്

Next Story

RELATED STORIES

Share it