- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോട് സന്ദര്‍ശനം: വംശവെറിയനായ യോഗിക്കെതിരേ പ്രതിഷേധം തീര്‍ക്കുമെന്ന് പോപുലര്‍ ഫ്രണ്ട്
പ്രതിഷേധം ഹിന്ദുത്വ ഫാഷിസത്തിന്റെ ഇരകളായി യുപി ജയിലുകളില്‍ കഴിയുന്ന നിരപരാധികള്‍ക്കുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം കൂടിയാണെന്ന് പോപുലര്‍ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

കാസര്‍കോട്: ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ വക്താവും ആക്രമണോത്സുക ഹിന്ദുത്വത്തിന്റെ പ്രചാരകനുമായ യോഗി ആദിത്യനാഥിന്റെ കാസര്‍കോട് സന്ദര്‍ശനത്തിനെതിരേ ജനകീയ പ്രതിഷേധം തീര്‍ക്കുമെന്ന് പോപുലര്‍ ഫ്രണ്ട്.
സകല ജനാധിപത്യ മര്യാദകളെയും ചവിട്ടിമതിച്ചാണ് യുപിയില്‍ യോഗിയും സംഘവും ഫാഷിസ്റ്റ് രാജ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. പൗരാവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും വിയോജിപ്പുകളെ അടിച്ചമര്‍ത്തിയും വിമര്‍ശനങ്ങളെ ജയിലിലടച്ചും സമാനതകളില്ലാത്ത ഭീകരതയാണ് യോഗിയുടെ നേതൃത്വത്തില്‍ യുപിയില്‍ അരങ്ങേറുന്നതെന്ന് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ സകല മനുഷ്യാവകാശങ്ങളും നിഷേധിച്ച് യുപിയില്‍ ജയിലിലടച്ചിരിക്കുന്നു. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതികാര നടപടിയെന്നോണം മലയാളിയായ വിദ്യാര്‍ത്ഥി നേതാവ് റഊഫ് ഷെരീഫിനെ യുപി പോലീസ് അറസ്റ്റ് ചെയ്ത് ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ മലയാളികളായ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അപസര്‍പ്പക കഥകള്‍ മെനഞ്ഞുണ്ടാക്കി തടവിലിട്ടിരിക്കുകയാണ്.
അതേ സമയം ആള്‍കൂട്ടക്കൊല, വര്‍ഗീയ കലാപം, ദലിത് പീഡനം തുടങ്ങിയ, ആര്‍എസ്എസ് ഭീകരര്‍ പ്രതികളായ കേസുകള്‍ അവഗണിക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെ ദലിതുകളെയും മുസ്‌ലിംകളെയും ഭരണകൂടം നേരിട്ട് വേട്ടയാടുന്നതും യോഗിയുടെ യുപിയില്‍ വര്‍ധിച്ചിരിക്കുന്നു.
ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകളെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കെതിരെ യുപി പോലിസാണ് കേസെടുക്കുന്നത്. ഭരണഘടനയെയും നിയമവ്യവസ്ഥയെയും നോക്കു കുത്തിയാക്കി സമ്പൂര്‍ണ്ണ ഏകാധിപത്യമാണ് യോഗിയുടെ നേതൃത്വത്തില്‍ യുപിയില്‍ നടപ്പിലാക്കുന്നത്.
ഇത്രയും ക്രിമിനല്‍ റെക്കോര്‍ഡുള്ള ഒരാള്‍ കേരളം സന്ദര്‍ശിക്കുന്നത് കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനും ജനങ്ങളില്‍ വിഭജനം തീര്‍ക്കാനുമാണ്. യോഗി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന കസര്‍കോട് നഗരത്തില്‍ അതിനെതിരായ ജനകീയ പ്രതിഷേധവും സംഘടിപ്പിക്കും. ഈ പ്രതിഷേധം ഹിന്ദുത്വ ഫാഷിസത്തിന്റെ ഇരകളായി യുപി ജയിലുകളില്‍ കഴിയുന്ന നിരപരാധികള്‍ക്കുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം കൂടിയാണെന്ന് പോപുലര്‍ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















