Sub Lead

'സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കള്‍'; സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നും മാര്‍പാപ്പ

റോം ചലച്ചിത്രമേളയില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ച 'ഫ്രാന്‍സെസ്‌കോ' എന്ന ഡോക്യുമെന്ററിയിലായിരുന്നു സ്വവര്‍ഗ ബന്ധങ്ങള്‍ അധാര്‍മ്മികമാണെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുന്നോട്ട് വന്നത്.

സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കള്‍; സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നും മാര്‍പാപ്പ
X

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ ബന്ധങ്ങള്‍ അധാര്‍മികമെന്ന മുന്‍ഗാമികളുടെ നിലപാടില്‍ തിരുത്തുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. റോം ചലച്ചിത്രമേളയില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ച 'ഫ്രാന്‍സെസ്‌കോ' എന്ന ഡോക്യുമെന്ററിയിലായിരുന്നു സ്വവര്‍ഗ ബന്ധങ്ങള്‍ അധാര്‍മ്മികമാണെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുന്നോട്ട് വന്നത്. സ്വവര്‍ഗ പ്രണയിനികള്‍ക്കും കുടുംബ ജീവിതത്തിന് അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്. സ്വവര്‍ഗാനുരാഗിയായത് കൊണ്ട് ആരെയും പുറത്താക്കുകയോ, ദയനീയമായ അവസ്ഥയിലേക്ക് നയിക്കുകയോ ചെയ്യരുതെന്നും മാര്‍പ്പാപ്പ പറഞ്ഞു.എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




Next Story

RELATED STORIES

Share it