Sub Lead

മന്ത്രി എകെ ശശീന്ദ്രന്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച പീഡന പരാതി; പോലിസ് കുണ്ടറയിലെ പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

മന്ത്രി എകെ ശശീന്ദ്രന്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച പീഡന പരാതി; പോലിസ് കുണ്ടറയിലെ പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു
X

കൊല്ലം: മന്ത്രി എകെ ശശീന്ദ്രന്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന പീഡനപരാതിയില്‍ പരാതിക്കാരിയുടെ മൊഴി പോലിസ് രേഖപ്പെടുത്തുന്നു. അല്‍പസമയം മുന്‍പ്് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ പരാതിക്കാരിയെ മൊഴിയെടുക്കാന്‍ പോലിസ് വിളിപ്പിച്ചിട്ട് എത്തിയില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പോലിസ് മൊഴിയെടുക്കാന്‍ തന്നെ വിളിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് പോലിസ് തിടുക്കപ്പെട്ട് പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ വീട്ടിലെത്തിയത്.

പരാതി നല്ല നിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പരാതിക്കാരി മല്‍സരിച്ചിരുന്നു. അതേസമയം, പരാതിക്കാരിയുടെ പിതാവ് എന്‍സിപി പ്രവര്‍ത്തകനാണ്.


Next Story

RELATED STORIES

Share it