Sub Lead

ഉറൂസിന് ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പി; മത വിദ്വേഷം പ്രചരിപ്പിച്ചതിന് മുസ്‌ലിംകള്‍ക്കെതിരേ കേസ്

മതത്തിന്റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഐപിസി 153 എ, 295 എ, 420, 506 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഉറൂസിന് ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പി;  മത വിദ്വേഷം പ്രചരിപ്പിച്ചതിന് മുസ്‌ലിംകള്‍ക്കെതിരേ കേസ്
X

ലക്‌നൗ: ഉറൂസിന് ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബിരിയാണി വിളമ്പി സൗഹൃദം പങ്കുവെച്ച മുസ്‌ലിംകള്‍ പുലിവാല് പിടിച്ചു. സസ്യേതര ആഹാരം വിളമ്പിയെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ ഇടപ്പെട്ട് കേസ് കൊടുത്തതാണ് പ്രശ്‌നമായത്. ഇതേതുടര്‍ന്ന് 43 മുസ്‌ലിംകള്‍ക്കെതിരേ പോലിസ് കേസെടുത്തു. മതത്തിന്റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഐപിസി 153 എ, 295 എ, 420, 506 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ മഹോബയിലാണ് സംഭവം. ആഗസ്റ്റ് 31ന് നടന്ന ചടങ്ങിലാണ് ബിരിയാണി വിളമ്പിയത്. ബിജെപി എംഎല്‍എ ബ്രിജ്ഭൂഷന്‍ രജ്പുത് ഇടപെട്ടതിനെ തുടര്‍ന്ന് നാട്ടുകാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗ്രാമീണര്‍ തന്നോട് പരാതിപ്പെട്ടെന്നും എംഎല്‍എ അറിയിച്ചു. അതേസമയം, പരിപാടിക്ക് സസ്യേതര ബിരിയാണിയാണോ വിളമ്പിയത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് എസ്പി സ്വാമിനാഥ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതി കൊടുത്ത രാജ്കുമാര്‍ റൈയ്ക്ക്‌വാര്‍ എന്ന വ്യക്തി കേസ് പിന്‍വലിക്കാന്‍ തയ്യാറായെന്നും ബിജെപി എംഎല്‍എയുടെ നിര്‍ബന്ധം കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓഗസ്റ്റ് 31ന് ചര്‍ക്കാരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഉറൂസ് പരിപാടി നടന്നത്. പീര്‍ ഷെയ്ക്ക് ബാബ സ്വലാത്ത് വില്ലേജിലെ മുസ്‌ലിം നിവാസികള്‍ കഴിഞ്ഞ ആറ് വര്‍ഷമായി സംഘടിപ്പിക്കുന്ന ചടങ്ങാണ് ഉറൂസ്. ഹിന്ദു വിഭാഗക്കാര്‍ക്ക് അറിയാതെയാണ് ബിരിയാണി വിളമ്പിയതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it