Sub Lead

മാവോവാദി ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രഫസര്‍ അറസ്റ്റില്‍

കാസിമിന്റെ വീട്ടില്‍ മഫ്തിയിലെത്തിയ പോലിസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയത്.

മാവോവാദി ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രഫസര്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: മാവോവാദികളുമായി ബന്ധമുണ്ടെന്ന ആരോപിച്ച് ഉസ്മാനിയ സര്‍വകലാശാല പ്രഫസറെ തെലങ്കാന പോലിസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലെ നടുസ്ഥുന പത്രത്തിന്റെ എഡിറ്റര്‍ സി കാസിമിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടിടെയാണ് റവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായി കാസിം തിരഞ്ഞെടുക്കപ്പെട്ടത്.

ശനിയാഴ്ച കാസിമിന്റെ വീട്ടില്‍ മഫ്തിയിലെത്തിയ പോലിസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയത്.

കാസിമിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്ത് വന്നതോടെ ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ കാംപസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചില വിദ്യാര്‍ഥികളെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവോവാദി ബന്ധമെന്ന പേരില്‍ സര്‍ക്കാര്‍ ബുദ്ധിജീവികളെ ദ്രോഹിക്കുകയാണെന്ന് സിപിഐ നേതാവ് നാരായണ ആരോപിച്ചു. കാസമിനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല കാസിമിനെ പോലിസ് ലക്ഷ്യമിടുന്നത്. നേരത്തെ മാവോവാദികളുടെ ദൂതനായി പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് പോലിസ് കാസിമിനെതിരേ കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it