Sub Lead

ഹരിത ഭാരവാഹികളുടെ പരാതി: എംഎസ്എഫ് നേതാക്കള്‍ക്കെതിരേ കേസെടുത്തു

ഹരിത ഭാരവാഹികളുടെ പരാതി: എംഎസ്എഫ് നേതാക്കള്‍ക്കെതിരേ കേസെടുത്തു
X

കോഴിക്കോട്: ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ക്കെതിരെയാണ് വെള്ളയില്‍ പോലിസ് കേസെടുത്തിരിക്കുന്നത്. ഹരിത നേതാക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ എ വി ജോര്‍ജിനോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ വെള്ളയില്‍ പോലിസിന് നിര്‍ദേശം നല്‍കിയത്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഓഫീസ് നില്‍ക്കുന്നത് വെള്ളയില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതുകൊണ്ടാണ് വെള്ളയില്‍ പോലിസ് കേസെടുത്തത്.

ഹരിത നേതാക്കള്‍ പരാതിയില്‍ ഉറച്ച് നിന്നതോടെയാണ് പി കെ നവാസിനെതിരെ കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചത്. ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന ചില ശബ്ദരേഖകളും ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് കൈമാറിയിരുന്നു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. വനിതാ കമ്മീഷന്‍ ഹരിതയുടെ പരാതി പോലിസിന് കൈമാറിയിരുന്നു. ഹരിത ഭാരവാഹികളുടെ പരാതി പിന്‍വലിപ്പിക്കാന്‍ ഹരിത നേതാക്കളുടെ കുടുംബങ്ങളിലും മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വം സമ്മര്‍ദം ചെലുത്തിയിരുന്നു. മുസ് ലിംലീഗ് പ്രാദേശിക നേതാക്കളായ ഹരിത ഭാരവാഹികളുടെ ഭര്‍ത്താവ്, പിതാവ് എന്നിവരെ ബന്ധപ്പെട്ടാണ് മുസ് ലിം ലീഗ് നേതാക്കള്‍ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഹരിത നേതാക്കള്‍ പരാതിയില്‍ ഉറച്ച് നിന്നതോടെ അവരെ പാണക്കേട്ട് വിളിപ്പിച്ചു. പാണക്കാട് നടന്ന ചര്‍ച്ചയിലും ഹരിത ഭാരവാഹികള്‍ പരാതിയില്‍ ഉറച്ച് നിന്നു.

ഹരിതയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എം.കെ. മുനീര്‍, പി.എം.എ സലാം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Next Story

RELATED STORIES

Share it