Sub Lead

അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പോലിസ് മര്‍ദിച്ചതായി പരാതി

അര്‍ബുദ രോഗിയും ചികില്‍സക്കു പണമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശി രാജേഷിനെ പോലിസ് ക്രൂരമായി മര്‍ദിച്ചതായാണ് പരാതി

അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പോലിസ് മര്‍ദിച്ചതായി പരാതി
X

അഞ്ചല്‍: അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവര്‍ക്കു പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റതായി പരാതി. അര്‍ബുദ രോഗിയും ചികില്‍സക്കു പണമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശി രാജേഷിനെ പോലിസ് ക്രൂരമായി മര്‍ദിച്ചതായാണ് പരാതി.

ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. രാജേഷിന്റെ ഓട്ടോക്കു അഞ്ചല്‍ ഭാഗത്തു നിന്ന് ഹോം ഗാര്‍ഡ് കൈ കാണിച്ചിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെടാതിരുന്ന രാജേഷ് വാഹനവുമായി മുന്നോട്ടു നീങ്ങി. ഇതോടെ ഓട്ടോയില്‍ ചാടിക്കയറിയ ഹോം ഗാര്‍ഡ് ഓട്ടോ പോലിസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു.

സ്‌റ്റേഷനിലെത്തിയ തന്റെ കൈ പിന്നിലേക്ക് പിടിച്ച് വിലങ്ങ് വെക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നെന്ന് രാജേഷ് പറഞ്ഞു. താനൊരു അര്‍ബുദ രോഗിയാണെന്നും കൈ കാണിച്ചത് കണ്ടില്ലെന്നും പറഞ്ഞിട്ടും പോലിസ് മര്‍ദനം നിര്‍ത്തിയില്ലെന്നും രാജേഷ് പറഞ്ഞു. രാജേഷിന്റെ തോളെല്ല് തകര്‍ന്ന നിലയിലാണ്. രാജേഷിന്റെ ശരീരമാകെ ചതവുകളുമുണ്ട്.

അതേസമയം രാജേഷിനെ മര്‍ദിച്ചിട്ടില്ലെന്നും സ്വയം ഏല്‍പിച്ച പരിക്കുകളാണ് രാജേഷിന്റെ ശരീരത്തിലുള്ളതെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it