Sub Lead

മാവോവാദി ബന്ധം ആരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു

മാവോവാദി ബന്ധം ആരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു
X

മാവോവാദി ബന്ധം ആരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച് ജാര്‍ഖണ്ഡ് പോലിസ്. ജാര്‍ഖണ്ഡിലെ ലത്തേഹാറിലെ ആദിവാസി കര്‍ഷകനായ അനില്‍ സിങ്ങി(42)നെയാണ് അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് പോലിസ് പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ട് പോയത്. മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചു. അനില്‍ സിങ്ങിന്റെ ദേഹത്തും പിറക് വശത്തും അടിയേറ്റതിന്റെ പാടുകളുണ്ട്. ക്രൂരമായ മര്‍ദനത്തിനാണ് പോലിസ് ഇരയാക്കിയതെന്ന് ആദിവാസി യുവാവ് പറഞ്ഞു. എന്നാല്‍, യുവാവിനെ അബദ്ധത്തില്‍ കസ്റ്റഡിയില്‍ എടുത്തതാണെന്ന് പറഞ്ഞ് പിറ്റെന്ന് രാവിലെ പോലിസ് വിട്ടയച്ചു.

Next Story

RELATED STORIES

Share it