Sub Lead

കര്‍ഷകര്‍ക്കെതിരായ പോലിസ് അതിക്രമം: സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്ഡിപിഐ

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധത്തിന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അശറഫ്, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് നേതൃത്വം നല്‍കി.

കര്‍ഷകര്‍ക്കെതിരായ പോലിസ് അതിക്രമം: സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്ഡിപിഐ
X
തിരുവനന്തപുരം: പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ക്കെതിരായി പോലിസ് നടത്തിയ അതിക്രമത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധത്തിന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അശറഫ്, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് നേതൃത്വം നല്‍കി. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ റാലിയില്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിച്ചു. കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദേശം നല്‍കിയ കര്‍ണാല്‍ എസ്ഡിഎം ആയുഷ് സിന്‍ഹക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.


രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയ ബിജെപി സര്‍ക്കാരിനെതിരേ രാജ്യത്തു നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഒന്‍പത് മാസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ അഞ്ഞൂറിലധികം കര്‍ഷകരാണ് സമരഭൂമിയില്‍ മരിച്ചുവീണത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ കര്‍ണാലില്‍ പോലീസ് അതിക്രമത്തിന് ഇരയായ കര്‍ഷകന്‍ മരിച്ചിരുന്നു. അന്നം തരുന്ന കര്‍ഷകരോട് പോലും കരുണയില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ബിജെപി സര്‍ക്കാരിന് വിധേയത്വം കോര്‍പറേറ്റുകളോട് മാത്രമാണ്.


രാജ്യത്തിന്റെ വിഭവങ്ങള്‍ ഓരോന്നായി വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. രാജ്യത്തെ വിറ്റുതുലയ്ക്കുന്ന സംഘീ ഭരണത്തെ താഴെയിറക്കാന്‍ ദേശസ്‌നേഹികള്‍ ഭിന്നതകള്‍ മറന്ന് ഐക്യപ്പെടേണ്ട സമയമാണിതെന്നും നേതാക്കള്‍ പറഞ്ഞു.




Next Story

RELATED STORIES

Share it