Sub Lead

വിവാഹിതനായ മാധ്യമപ്രവര്‍ത്തകനെ മാവോവാദിയാക്കി; പോലിസ് ഒത്താശയോടെ വധു വീട്ടുതടങ്കലില്‍

വിവാഹിതനായ മാധ്യമപ്രവര്‍ത്തകനെ മാവോവാദിയാക്കി;  പോലിസ് ഒത്താശയോടെ വധു വീട്ടുതടങ്കലില്‍
X

പയ്യന്നൂര്‍: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത തേജസ് ന്യൂസ് സബ് എഡിറ്റര്‍ അഭിലാഷ് പടച്ചേരിയുടെയും പങ്കാളി ശ്വേതയുടെയും വിവാഹം മുടക്കി പോലിസ്. പോലിസ് അതിക്രമങ്ങള്‍ക്കെതിരായ വിദ്യാര്‍ഥി യുവജന കൂട്ടായ്മയിലെ അംഗങ്ങളാണ് അഭിലാഷും ശ്വേതയും. കഴിഞ്ഞ ജനുവരി 25ന് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹം ശ്വേതയുടെ വീട്ടിലറിഞ്ഞതോടെ വീട്ടുകാര്‍ ശ്വേതയെ തടങ്കലിലാക്കുകയായിരുന്നു. വീട്ടുകാരുടെ ഭീഷണിക്കും മര്‍ദ്ദനത്തിനുമൊടുവില്‍ കുടുംബക്കാരോടൊപ്പം വിവാഹം പിന്‍വലിക്കാന്‍ ശ്വേത പയ്യന്നൂര്‍ സബ് രജിസ്്ട്രാര്‍ ഓഫിസില്‍ എത്തിയിരുന്നു. എന്നാല്‍ തന്നേ ബലം പ്രയോഗിച്ചാണ് പിന്മാറാന്‍ നിര്‍ബന്ധിക്കുന്നതെന്ന ശ്വേതയുടെ വെളിപ്പെടുത്തലിനൊടുവില്‍ പയ്യന്നൂര്‍ പോലിസ് എത്തുകയും ശ്വേതയെ ക്രൂരമായി മര്‍ദ്ദിച്ച വീട്ടുകാരുടെ ഒപ്പം പോവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

എന്നാല്‍, മാധ്യമ പ്രവര്‍ത്തകനായ അഭിലാഷിനെ മാവോവാദിയായി ചിത്രീകരിക്കുകയാണ് പോലിസ് ചെയ്തത്. പ്രദേശിക പത്രങ്ങള്‍ക്ക് അഭിലാഷ് മാവോവാദിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അഭിലാഷ് ഒളിവിലാണെന്ന തരത്തിലാണ് പോലിസ് നിര്‍ദേശാനുസരണം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ നേരത്തെ അഭിലാഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്നതാണ് മാവോവാദിയാക്കി സ്ഥാപിക്കാന്‍ പോലിസിന്റെ കയ്യിലുള്ള തെളിവ്. പോലിസിന്റെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരേയും ശ്വേതയെ വീട്ടുകാരില്‍ നിന്നും തിരികെ ലഭിക്കാനും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് അഭിലാഷ്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പോലിസിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.





Next Story

RELATED STORIES

Share it