പീഡന പരാതി നിഷേധിച്ച് പെണ്‍കുട്ടി; ഷഫീഖ് അല്‍ ഖാസിമി ഒളിവിലെന്ന് പോലിസ്

പീഡന പരാതി നിഷേധിച്ച് പെണ്‍കുട്ടി;  ഷഫീഖ് അല്‍ ഖാസിമി  ഒളിവിലെന്ന് പോലിസ്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങില്‍ പീഡന ആരോപണം പെണ്‍കുട്ടി നിഷേധിച്ചു. കഴിഞ്ഞദിവസം പോക്‌സോ നിയമപ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്. തുടര്‍ന്നാണ് പെണ്‍കുട്ടി ഷഫീഖ് ഖാസിമി തന്നെ പീഡിപ്പിച്ചില്ലെന്ന് വെളിപ്പെടുത്തിയത്. അതേസമയം, ജന്മനാട്ടിലും ബന്ധുവീടുകളിലും ഷഫീഖ് ഖാസിമി ഇല്ലെന്നറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കാനാണ് സാധ്യതയെന്നാണ് പോലിസ് പറയുന്നത്. കീഴടങ്ങണമെന്ന് അഭിഭാഷകന്‍ വഴി പോലിസ് ഷഫീഖ് അല്‍ ഖാസിമിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

RELATED STORIES

Share it
Top