Sub Lead

മദ്യം നല്‍കി ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന്; വയനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മദ്യം നല്‍കി ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന്; വയനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍
X

കല്‍പ്പറ്റ: പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മദ്യം നല്‍കി രണ്ടുപേര്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലിസ് കരുതുന്നത്.

Next Story

RELATED STORIES

Share it