രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച്ച വൈകീട്ട് 7ന് അധികാരമേല്‍ക്കും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച്ച വൈകീട്ട് 7ന് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം മോദി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. രാഷ്ട്രപതി ഭവനിലാണു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി 352 സീറ്റുകളോടെയാണ് ഭരണത്തുടര്‍ച്ച നേടിയത്.

RELATED STORIES

Share it
Top