മോദിയെ പ്രതികൂട്ടില്‍നിര്‍ത്തി കോണ്‍ഗ്രസ്; വന്‍ സ്‌ഫോടക ശേഖരം പുല്‍വാമയിലെത്തിയതെങ്ങിനെ?; ആക്രമണമറിഞ്ഞിട്ടും മോദി ഷൂട്ടിങ് തുടര്‍ന്നു
അനില്‍ അംബാനിക്ക് നല്‍കിയ പരിഗണന പോലും രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ജവാന്മാര്‍ക്ക് നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സൈനികരെ രക്ഷസാക്ഷിയായി കാണാന്‍ മോദിക്കായില്ല.മോദിയുടെ പുതിയ ഇന്ത്യ എന്നാല്‍ ഇതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ന്യൂഡല്‍ഹി: പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്‍മാരുടെ കൂട്ടക്കുരുതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതികൂട്ടിലാക്കി കോണ്‍ഗ്രസ്. അനില്‍ അംബാനിക്ക് നല്‍കിയ പരിഗണന പോലും രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ജവാന്മാര്‍ക്ക് നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സൈനികരെ രക്ഷസാക്ഷിയായി കാണാന്‍ മോദിക്കായില്ല.അനില്‍ അംബാനിക്ക് 30000 കോടി രൂപയാണ് മോദി നല്‍കിയത്. മോദിയുടെ പുതിയ ഇന്ത്യ എന്നാല്‍ ഇതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
അതിനിടെ, പുല്‍വാമയില്‍ ഇത്രവലിയ സ്‌ഫോടക ശേഖരം എത്തിയത് എങ്ങിനെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല നേരത്തേ മുന്നോട്ട് വന്നിരുന്നു.
സുരക്ഷാവീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം മോദിക്കാണെന്നും അദ്ദേഹം അത് ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യം പുല്‍വാമ ആക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഷൂട്ടിങിലായിരുന്നു.ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള വീഡിയോയുടെ ചിത്രീകരണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു മോദി. ആക്രമണ വിവരം അറിഞ്ഞിട്ടും അറിഞ്ഞിട്ടും ഷൂട്ട് നിര്‍ത്താന്‍ അദ്ദേഹം തയ്യാറായില്ല. വൈകീട്ട് ഷൂട്ടിങ് അവസാനിച്ചതിനു ശേഷം മാത്രമാണ് ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ നിന്ന് തിരിച്ചുപോവാന്‍ അദ്ദേഹം തയ്യാറായത്. ഇതിന്റെ ചിത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് സുര്‍ജേവാല പങ്കുവയ്ക്കുകയും ചെയ്തു.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT