Sub Lead

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

മാര്‍ച്ച് ഡിഡിഇ ഓഫിസ് കവാടത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
X

പാലക്കാട്: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പുതിയ സ്ഥിരം ബാച്ചുകള്‍ മാത്രമാണ് പരിഹാരം, സര്‍ക്കാരിന്റെ വഞ്ചനാപരമായ ഒത്തുതീര്‍പ്പിന് നിന്ന് തരില്ല എന്ന പ്രമേയവുമായി കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിക് പരിഹാരം കണ്ടത്തുന്നതില്‍ പരാജയപ്പെട്ട ഭരണകൂടത്തിന് മാര്‍ച്ച് താക്കീതായി. മാര്‍ച്ച് ഡിഡിഇ ഓഫിസ് കവാടത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.


ജില്ലയില്‍ മാത്രം പ്ലസ്‌വണ്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പുറത്ത് നില്‍ക്കേണ്ടി വരുന്നത്. കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഉനൈസ് അധ്യക്ഷത നിര്‍വഹിച്ചു. സംസ്ഥാന സമിതി അംഗം മിസ്ഹബ് പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് സാലിഹ് സംസാരിച്ചു.


Next Story

RELATED STORIES

Share it