കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിണറായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്‌ലിം ആക്കി മാറ്റിയെന്ന് അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: പിണറായി വിജയന്‍ പുതിയാപ്പിളയ്ക്കു വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്‌ലിം ആക്കി മാറ്റിയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. ബിജെപി ജില്ലാ കമ്മിറ്റിയുടെ സമ്പൂര്‍ണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുല്ലക്കുട്ടി. റിയാസിനെ ഭാവി മുഖ്യമന്ത്രിയാക്കാന്‍ പിണറായിക്കു പദ്ധതിയുണ്ട്. ഇതിനുവേണ്ടി പിണറായി സര്‍ക്കാര്‍ ഇസ്‌ലാമിക തീവ്രവാദികളും ജിഹാദികളുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ബാലരാമപുരത്തെ മദ്‌റസയില്‍ ക്രൂരമായി ഒരു കൊച്ചു പെണ്‍കുട്ടി കൊല്ലപ്പെട്ടു. ആ മദ്‌റസയുടെ ഹോസ്റ്റലിന് യാതൊരു അനുമതിയുമില്ല. മിസ്റ്റര്‍ പിണറായി, ആ മദ്രസയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍ അടച്ചൂപൂട്ടാന്‍ ധൈര്യമുണ്ടോയെന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു. പിണറായിക്കു ശേഷം പുതിയാപ്പിളയെ വാഴിക്കാനാണ് പൂതിയെങ്കില്‍ അതു നടക്കില്ല. റിയാസിനെ ഉപയോഗിച്ച് ഇവിടെ മരാമത്ത് വകുപ്പിലും വിനോദസഞ്ചാര വകുപ്പിലും നടക്കുന്ന എല്ലാ അഴിമതിക്കും കൂട്ടുനില്‍ക്കുകയാണ് പിണറായി. പണ്ട് ഭരണത്തില്‍ അഴിമതി നടന്നാല്‍ കമ്മീഷന്‍ പാര്‍ട്ടിക്കായിരുന്നു കിട്ടിയിരുന്നത്. ഇന്ന് ആ സ്ഥിതി മാറി പാര്‍ട്ടി പിണറായിയായി മാറി. അതോടെ എല്ലാ അഴിമതിയും കമ്മീഷനും കുടുംബത്തിലേക്കാണ് എത്തുന്നത്. ഇപ്പോള്‍ കുടുംബത്തിലേക്ക് കൊണ്ടുവന്ന പുതിയ പുതിയാപ്പിളയെ ഉപയോഗിച്ചും അഴിമതി നടത്തുകയാണ്. ഇതുപോലെ ഒരു കൊള്ള ഇതിനു മുമ്പ് നടന്നിട്ടില്ല. എല്ലാ അഴിമതിയുടെ നദികളെല്ലാം ഒഴുകിയെത്തി ക്ലിഫ് ഹൗസില്‍ അഴിമതിയുടെ മഹാസമുദ്രം സൃഷ്ടിച്ചിരിക്കുന്നു. മകളും മകനും കുടുംബവുമെല്ലാം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. 2024ല്‍ രാജ്യത്ത് അധികാരത്തില്‍ വരുമെന്നാണ് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത്. അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പാറ്റേണ്‍ പഠിക്കട്ടെ. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ ജയിച്ചത് ബിജെപിയാണ്. കര്‍ണാടകയിലും ഇതാണ് സ്ഥിതിയെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്‌ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT