Kerala

എംപിമാര്‍ ഇറങ്ങിയാല്‍ മല്‍സരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍; തിരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും

എംപിമാര്‍ ഇറങ്ങിയാല്‍ മല്‍സരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍; തിരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും
X

തിരുവനന്തപുരം: എംപിമാരുടെ മല്‍സരത്തില്‍ കടുത്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. എംപിമാര്‍ ഇറങ്ങിയാല്‍ മല്‍സരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഈ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ മറ്റന്നാള്‍ മുതല്‍ തുടങ്ങും. കെ സുധാകരന്‍, എംകെ രാഘവന്‍, കൊടിക്കുന്നില്‍, ഷാഫി പറമ്പില്‍ തുടങ്ങിയ പല എംപിമാരും മല്‍സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനുള്ള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ ചേരും. ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തി ആദ്യ ഘട്ട പട്ടികയില്‍ അന്തിമ ധാരണയിലെത്തും. പരമാവധി 60 സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. എംപിമാര്‍ മല്‍സരിക്കുന്ന കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനം വന്നേക്കും. പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളിലും സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.



Next Story

RELATED STORIES

Share it