Sub Lead

മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തരകൊറിയ

മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തരകൊറിയ
X

പ്യോങ്യാങ്: ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത മുജ്തബ ഖാംനഈക്ക് പിന്തുണ അറിയിച്ച് ഉത്തരകൊറിയ. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണം നിയമവിരുദ്ധമാണെന്നെന്നും അപലപിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

മുജ്തബ ഖാംനഈയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്ത ഇറാന്റെ തീരുമാനത്തെ പ്യോങ്യാങ് ബഹുമാനിക്കുന്നുവെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ഇറാനിയന്‍ ജനതയുടെ അവകാശത്തെയും തീരുമാനത്തെയും ബഹുമാനിക്കുന്നു. ഇറാനെതിരെ നിയമവിരുദ്ധ സൈനിക ആക്രമണം നടത്തുന്നതിലൂടെ, സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ ഇളക്കുകയും അന്താരാഷ്ട്ര തലത്തില്‍ അസ്ഥിരത വര്‍ദ്ധിപ്പിക്കുകയുമാണ് അമേരിക്കയും ഇസ്രായേലും. ഇത്തരം പ്രവൃത്തികളെ അപലപിക്കുന്നു'- ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കുന്നു.

ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെയും പ്രാദേശിക അഖണ്ഡതയെയും തകര്‍ക്കുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല, ലോകം മുഴുവന്‍ ഇതിനെ തള്ളിക്കളയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്തെ ഏറ്റവും പുതിയതും വലുതുമായ നേവല്‍ ഡിസ്‌ട്രോയറായ ചോയ് ഹ്യോനില്‍ നിന്ന് തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകള്‍ പരീക്ഷിക്കുന്നത് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നേരിട്ട് നിരീക്ഷിച്ചതായും കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോയ് ഹ്യോനില്‍ നിന്നുള്ള രണ്ടാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്.

Next Story

RELATED STORIES

Share it