Sub Lead

മര്‍ക്കസ് നിസാമുദ്ധീന്‍: മാധ്യമങ്ങള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക ഡൗണ്‍ കാരണമായി 1500ഓളം തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നിസാമുദ്ധീന്‍ മര്‍ക്കസില്‍ കുടുങ്ങിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയ വല്‍ക്കരിക്കുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി

മര്‍ക്കസ് നിസാമുദ്ധീന്‍: മാധ്യമങ്ങള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിനെ ലക്ഷ്യം വച്ചുള്ള മാധ്യമ വിചാരണയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക ഡൗണ്‍ കാരണമായി 1500ഓളം തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നിസാമുദ്ധീന്‍ മര്‍ക്കസില്‍ കുടുങ്ങിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയ വല്‍ക്കരിക്കുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി

ഒരു വിഭാഗം അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ തബ്‌ലീഗ് ജമാഅത്ത് പ്രശ്‌നത്തില്‍ നടത്തിയ പക്ഷപാതപമായ റിപോര്‍ട്ടിങ് മുഴുവന്‍ മുസ്‌ലിം സമൂഹത്തെയും പൈശാചിക വല്‍ക്കരിച്ചതായി ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

സമുദായത്തിനെതിരായ പൈശാചിക വല്‍ക്കരണം മുസ്‌ലിംകളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണി സൃഷ്ടിച്ചതായും ഇത് ഇത് ആര്‍ട്ടിക്കില്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഇജാസ് മക്ബൂള്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണ ജിഹാദ്, കൊറോണ തീവ്രവാദം, ഇസ്ലാമിക് പുനരുത്ഥാനം തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് മിക്ക റിപ്പോര്‍ട്ടുകളും വസ്തുതകളെ വളച്ചൊടിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചതെന്ന് ഹരജിയില്‍ പറയുന്നു.

മര്‍കസ് വിഷയത്തില്‍ വര്‍ഗീയ റിപോര്‍ട്ടിങ് നിര്‍ത്താന്‍ നിര്‍ദേശം നല്‍കുന്നതിന് കാലതാമസം വരികയാണെങ്കില്‍ അത് രാജ്യത്തെ മുസ്ലിം സമുദായത്തോടുള്ള അനീതി, ശത്രുത, വിദ്വേഷം എന്നിവ പ്രോല്‍സാഹിപ്പിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it