തമിഴര്‍ക്കെതിരായ അധിക്ഷേപം; ബിജെപി നേതാവ് ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരേ കേസെടുത്തു
ചെന്നൈ: ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെടുത്തി തമ്‌ഴര്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ശോഭാ കരന്ദ്‌ലാജെയ്‌ക്കെതിരേ മധുരയില്‍ പോലിസ് കേസെടുത്തു. മധുരയിലാണ് ഐപിസി 153, 153 എ, 505(1)(ബി) 505(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇന്നലെയാണ് ശോഭ കകരന്ദ്‌ലാജെ തമ്‌ഴരെയും കേരളക്കാരെയും അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയത്.
'ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്ന് ഒരു കഫേയില്‍ ബോംബ് വച്ചു. ഡല്‍ഹിയില്‍ നിന്ന് മറ്റൊരാള്‍ വന്ന് വിധാന്‍ സൗധയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. മറ്റൊരാള്‍ കേരളത്തില്‍ നിന്ന് വന്ന് കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആസിഡ് എറിയുന്നു' എന്നായിരുന്നു ബിജെപി എംപിയായ ശോഭാ കരന്ദ്‌ലാജെയുടെ പരാമര്‍ശം. ബാങ്കുവിളി സമയത്ത് ശബ്ദത്തോടെ ഹനുമാന്‍ ചാലിസ വായിച്ചെന്ന് പറഞ്ഞ് ബെംഗളൂരുവില്‍ കടയുടമയെ ആക്രമിച്ചെന്ന് ആരോപിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് വിദ്വേഷപരാമര്‍ശം നടത്തിയത്. സംഭവത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.
ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ ബോംബ് സ്‌ഫോടനം നടക്കുകയും സംഭവത്തില്‍ 10 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് ആഴ്ചകള്‍ക്ക് ശേഷമാണ് ശോഭ കരന്ദ്‌ലാജെയുടെ പരാമര്‍ശം. കേസിലെ പ്രതിയെ കണ്ടെത്താന്‍ പോലിസ് ഊര്‍ജിതശ്രമം നടത്തുകയാണ്. എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ്, ഹനുമാന്‍ ചാലിസ ചൊല്ലിയതിന് കടയുടമയെ ആക്രമിച്ചെന്ന അഭ്യൂഹത്തെ സംഘപരിവാരം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ കടയുടമ മുകേഷിനെ ആക്രമിച്ചതില്‍ സുലൈമാന്‍, ഷാനവാസ്, രോഹിത് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല, ബാങ്കുവിളി സമയം ഹനുമാന്‍ ചാലിസ ചൊല്ലിയതിനാണ് മര്‍ദ്ദിച്ചതെന്ന് പരാതിക്കാരന്‍ ആദ്യം പറയുകയോ എഫ് ഐആറില്‍ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. ഇതിനെയാണ് സംഘപരിവാരം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും തേജസ്വി യാദവ് എംപി ഉള്‍പ്പെടെയുള്ളവര്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
അതേസമയം, ബിജെപി വൃത്തികെട്ട വിഭജന രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. സമാധാനത്തിനും ഐക്യത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയുണ്ടാക്കുന്ന' ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. 'പ്രധാനമന്ത്രി മുതല്‍ കേഡര്‍ വരെ, ബിജെപിയിലെ എല്ലാവരും ഈ വൃത്തികെട്ട വിഭജന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നത് അവസാനിപ്പിക്കണം. ഈ വിദ്വേഷ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിക്കുകയും കര്‍ശനമായ നടപടികള്‍ ഉടനടി ആരംഭിക്കുകയും വേണംമെന്നും എംകെ സ്റ്റാലിന്‍ എക്‌സിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കേരളത്തിനെതിരായ പരാമര്‍ശം ശോഭ കരന്ദ്‌ലാജെ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT