പാര്‍ട്ടി കോണ്‍ഗ്രസ്:സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചാല്‍ പിഴ;പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
സ്വകാര്യ വാഹനം ടാക്‌സിയായി ഓടിച്ചാല്‍ 3000 രൂപയാണ് പിഴ; വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം

കണ്ണൂര്‍: കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലാണെന്ന വിവാദം കനത്ത് കൊണ്ടിരിക്കേ വിഷയത്തില്‍ ഇടപെടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.യാത്രാ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്നും,സംഭവത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ആര്‍ടിഒ വ്യക്തമാക്കി.
ഏപ്രില്‍ 6 മുതല്‍ 10 വരെ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കുമായി 58 വാഹനങ്ങളാണ് വാടകക്കെടുത്തത്. 14 ഇന്നോവ, 22 ട്രാവലര്‍, 8 ടവേര, 14 ബസ് എന്നിവയാണ് വാടകക്കെടുത്തത്.ഇതില്‍ പിബി അംഗങ്ങള്‍ക്കായി 14 വാഹനം കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ആണ് നല്‍കിയത്.യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ദിവസങ്ങളില്‍ ഉപയോഗിച്ച കെഎല്‍ 13 എആര്‍ 2707 നമ്പറിലുള്ള ഫോര്‍ച്യൂണര്‍ കാറാണ് വിവാദമായത്. സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായതോടയാണ് വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. സ്വകാര്യ വാഹനം ടാക്‌സിയായി ഓടിച്ചാല്‍ 3000 രൂപയാണ് പിഴ. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം. നിയമലംഘനം തുടര്‍ന്നാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ അടക്കം സസ്‌പെന്‍ഡ് ചെയ്യും. സ്വകാര്യവാഹനങ്ങള്‍ ടാക്‌സിയായി ഓടിക്കുന്നതിനെതിരെ സിഐടിയു മോട്ടോര്‍ തൊഴിലാളി യൂണിയനുകള്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ അവഹേളിക്കാന്‍ മറ്റൊന്നും കിട്ടാത്തതിനാലാണ് വാടകക്കെടുത്ത വാഹനത്തിന്റെ പേരില്‍ അപവാദ പ്രചാരണം നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞിരുന്നു. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തതും കൂടുതല്‍ വാഹനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളതുമായ ഏജന്‍സിക്കാണ് കരാര്‍ നല്‍കിയത്. ഏജന്‍സിയാണ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന കള്ളപ്രചാരണമാണ് ിതെന്നും എം വി ജയരാജന്‍ പറഞ്ഞു.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT