Sub Lead

മൂന്ന് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി: വൈദികനെ സസ്‌പെന്റ് ചെയ്തു

മജിസ്‌ട്രേറ്റിന് മുമ്പില്‍ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അതിനിടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. എന്നാല്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മൂന്ന് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി: വൈദികനെ സസ്‌പെന്റ് ചെയ്തു
X

പറവൂര്‍: മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പള്ളിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോലിസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്‌പെന്റ് ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോര്‍ജ് പടയാട്ടിലിനെയാണ് വൈദിക പദവിയില്‍ നിന്നും സസ്‌പെന്റ് ചെയതത്. പോലിസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും എറണാകുളം അങ്കമാലി അതിരൂപത വ്യക്തമാക്കി.

പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് വടക്കേക്കര പോലിസ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി. പള്ളിക്ക് സമീപത്തെ സ്‌കൂളിന്റെ മാനേജര്‍ കൂടിയായ ഫാദര്‍ ഇടവേള സമയത്ത് പ്രാര്‍ത്ഥനയ്‌ക്കെത്തിയ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

ഇക്കാര്യം പെണ്‍കുട്ടി സ്‌കൂളിലെത്തി അധ്യാപികയെ അറിയിച്ചു. അധ്യാപിക വിവരം ചൈല്‍ഡ് ലൈനിനെ അറിയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പില്‍ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അതിനിടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. എന്നാല്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it